അടിമാലി: കുഴഞ്ഞുവീണ് മരിച്ച പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്കിൽ പ്രതികരിച്ചയാൾക്കെതിരെ ബന്ധുക്കൾ പരാതി നൽകി. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി അസ്ലഹ അലിയാർ (17) ആണ് മരിച്ചത്.
സ്കൂളിൽനിന്ന് ഇറങ്ങിയ അസ്ലഹ സമീപത്തെ ബസ്സ്റ്റോപ്പിലേക്ക് എത്തുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ പ്രശ്നമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽനിന്ന് ലഭിക്കുന്ന പ്രാഥമിക വിവരമെന്ന് അടിമാലി പൊലീസ് പറഞ്ഞു.
അസ്ലഹ മരിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിയിലാണ് അപകീർത്തിപ്പെടുത്തുന്ന പരാമർശം പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെയാണ് ബന്ധുക്കൾ എറണാകുളം റേഞ്ച് ഐ.ജിക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.