ഗവർണറെ കാണാനെത്തിയ വിദ്യാർഥിനിയെ പൊലീസ്​ കസ്​റ്റഡിയിൽ എടുത്തു

കോട്ടയം: എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസിനെതി​െര ഗവര്‍ണര്‍ക്ക് പരാതി നൽകാനെത്തിയ വിദ്യാർഥിനിയെ പൊലീസ് കസ്​റ്റഡിയിലെടുത്തു. ദലിത് വിദ്യാര്‍ഥി ആയതിനാല്‍ ഗവേഷണം പൂര്‍ത്തിയാക്കാന്‍ വി.സി അനുവദിക്കുന്നില്ലെന്ന്​ ആരോപിച്ച്​ ഗവർണർക്ക്​ പരാതി നൽകാനെത്തിയതായിരുന്നു നാനോ സയൻസിലെ ഗവേഷക വിദ്യാർഥിനി ദീപ പി. മോഹൻ. അതിനിടെയാണ്​ ഗവർണറുടെ സുരക്ഷക്കായി എത്തിയ പൊലീസ് അവരെ കസ്​റ്റഡിയില്‍ എടുത്തത്.

മാര്‍ക്ക്ദാന വിവാദത്തി​​​െൻറ പശ്ചാത്തലത്തിൽ വി.സി അടക്കമുള്ളവരില്‍നിന്ന്​ നേരിട്ട് വിശദീകരണം തേടാനാണ്​ ഗവർണർ വെള്ളിയാഴ്​ച സർവകലാശാലയിലെത്തിയത്​. രാവിലെ 10ന്​ കെമിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തിന്​ മുന്നിലെത്തിയ ദീപയെ അക​േത്തക്ക്​ പൊലീസ്​ കയറ്റിവിട്ടില്ല. ഗവര്‍ണറെ കാണാന്‍ പുറത്ത്​ കാത്തു​നില്‍ക്കുന്നതിനിടെയാണ് ഒരു പ്രകോപനവും കൂട​ാതെ കസ്​റ്റഡിയിൽ എടുത്തത്​. വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി ഗാന്ധിനഗര്‍ പൊലീസ്​ സ്​റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Full View

10 വര്‍ഷത്തിലധികമായി നാനോ ടെക്നോളജിയില്‍ ഗവേഷണം നടത്തിവരുകയാണ് കണ്ണൂര്‍ സ്വദേശിനിയായ ദീപ. ഗവേഷണം ഇ​ത്ര നീണ്ടത് നാനോ ടെക്നോളജി മേധാവിയും ഇപ്പോഴത്തെ വി.സിയുമായ സാബു തോമസ് കാരണമാണെന്നാണ് ദീപ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ദീപ നല്‍കിയിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ്​ ദീപയെ കസ്​റ്റഡിയിൽ എടുത്തതെന്ന്​ പൊലീസ്​ പറഞ്ഞു.

Full View
Tags:    
News Summary - Deep p Mohan Under Police Custody MG University Campus -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.