കൈയാങ്കളി കേസ്​ പിൻവലിക്കാൻ തീരുമാനിച്ചത്​ പൊതുതാത്​പര്യ പ്രകാരം; സഭയിൽ ഭരണ-പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസ്​ പിൻവലിക്കാൻ തുരുമാനിച്ചത്​ പൊതുതാത്​പര്യം മുൻനിർത്തിയെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയുടെ അനുമതിയോ​െട കേസ്​ പിൻവലിക്കുന്നതിൽ തെറ്റില്ലെന്നും വി.ഡി സതീശൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്​ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലുണ്ടായ കൈയാങ്കളിയിൽ സപീക്കർക്ക്​ ലഭിച്ച മൂന്നു പരാതികളിൽ ഒന്നു മാത്രമാണ്​ ഉദ്യോഗസ്​ഥർ പൊലീസിന്​ ​ൈകമാറിയത്​. ഇക്കാര്യത്തിൽ തുടക്കം മുതൽ ​തന്നെ വിവേചനമുണ്ട്​. വനിതാ എം.എൽ.എമാരെ ആക്രമിച്ച പരാതിയിലടക്കം ഏകപക്ഷീയമായ നിലപാടാണ്​ യു.ഡി.എഫ്​ സർക്കാർ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

​പൊലിസിൽ പരാതി നൽകാൻ നിയമസഭയോ സ്പീക്കറോ തീരുമാനിച്ചിരുന്നില്ല. സഭയിൽ നടക്കുന്ന കാര്യങ്ങൾ ക്രിമിനൽ കേസിലേക്ക്​ വലിച്ചിഴക്കുന്നത്​ ആശങ്കാജനകമാണ്​. കേസ് പിൻവലിക്കാനുള്ള തീരുമാനത്തിൽ ഔചിത്യ കുറവില്ല. കഴിഞ്ഞ സർക്കാരാണ് കേസ് പിൻവലിക്കാൻ നടപടി ആരംഭിച്ചത്. 12 വിജിലൻസ് കേസുകൾ മുൻ സർക്കാർ പിൻവലിച്ചു. 5000 ത്തിലേറെ ക്രൈം കേസുകൾ ഉമ്മൻ ചാണ്ടി സർക്കാർ പിൻവലിച്ചിട്ടുണ്ട്. സഭയുടെയും സഭാംഗങ്ങളുടെയും അവകാശവുമായി ബന്ധപ്പെട്ട കേസാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

പൊതുമുതൽ നശിപ്പിക്കപ്പെട്ട കേസ് കൂടിയാണിതെന്ന്​ വി.ഡി സതീശൻ പറഞ്ഞു. ഒരു കുറ്റകൃത്യം ചെയ്താൽ എം.എൽ.എമാർക്ക് സംരക്ഷണം നൽകാനാവില്ല. അത്തരം പ്രിവിലേജ് എം.എൽ.എമാർക്കില്ല. സ്റ്റേറ്റിനെതിരായ ക്രിമിനൽ കുറ്റമാണിത്​. രാജ്യത്തെ ക്രിമിനൽ കേസി​​​​​​െൻറ ചരിത്രത്തിൽ ഇത്രയധികം സാക്ഷികളുള്ള കേസില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. 

എകപക്ഷീയമായാണ് യു.ഡി.എഫ് സർക്കാർ കേസ് എടുത്തതെന്നും വനിതാ എം.എൽ.എമാർ നൽകിയ പരാതിയിൽ യു.ഡി.എഫ്​ സർക്കാർ എന്തു നടപടി സ്വീകരിച്ചുവെന്നുമുള്ള ഇ.പി ജയരാജ​​​​​​െൻറ ചോദ്യത്തിന്​ എം.എൽ.എമാർ കോടതിയിൽ നൽകിയ പരാതിയും അതിന്​ കോടതി നൽകിയ സ്​റ്റേയും വി.ഡി സതീശൻ വിശദീകരിച്ചു. വിശദീകരണത്തിനിടെ സഭ്യേതര പരാമർശം ഉണ്ടായെന്നും സതീശൻ വനിതാ അംഗങ്ങളെ വീണ്ടും അപമാനിക്കുകയാ​െണന്നും ചുണ്ടിക്കാട്ടി അവ​ സഭാരേഖകളിൽ നിന്ന്​ നീക്കം ചെയ്യണമെന്ന്​ പരാതിക്കാരി​െലരാളായ ഇ.എസ്​ ബിജിമോൾ ആവശ്യപ്പെട്ടു. 

വി.ഡി സതീശൻ സ്ത്രീകൾക്കെതിരെ ഒരു പരാമർശവും നടത്തിയിട്ടില്ലെന്ന്​ ചെന്നിത്തല പറഞ്ഞു. എന്നാൽ ബിജിമോളുടെ ആവശ്യം പരിശോധിക്കാമെന്ന് സ്പീക്കർ അറിയിച്ചു. ഇത്​ സഭയിൽ ബഹളത്തിനിടവെച്ചു. സഭയിൽ നടന്ന ചർച്ചകളേ കുറിച്ച് വ്യക്തമായ അഭിപ്രയം ഉ​െണ്ടങ്കിലും അത് പറയുന്നില്ലെന്ന്​​ സ്​പീക്കർ പറഞ്ഞു. ബലാൽസംഗവും മാനഭംഗവും രണ്ടും രണ്ടാണ്. ഇത് മനസിലാക്കാതെയാണ് സതീശൻ സംസാരിക്കുന്നതെന്ന്​ എ.കെ. ബാലനും പറഞ്ഞു.

സഭയിൽ നടക്കുന്നത് സഭയിൽ തന്നെ തീർക്കണമെന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണ്​. സഭയിൽ ക്രിമിനൽ കുറ്റം നടന്നാൽ സഭയിൽ പരിഹരിക്കുമോ എന്ന്​ ചെന്നിത്തല ചോദിച്ചു. തൊഗാഡിയക്കെതിരായ കേസ് യു.ഡി.എഫ്​ സർക്കാർ പിൻവലിച്ചിട്ടില്ല. ഇടതു സർക്കാർ ശരിയായ രീതിയിൽ കേസ് നടത്താത്തതു കൊണ്ട് ഇല്ലാതായതാണ്. എത്ര അഴിമതിക്കേസുകളാണ് എൽ.ഡി.എഫ്​ സർക്കാറി​​​​​​െൻറ വിജിലൻസ് എഴുതിത്തള്ളിയത്. ആരോപണ വിധേയൻ തന്നെ വിജിലൻസ് തലപ്പത്ത് ഇരുന്ന് അയാൾക്കെതിരായ കേസ് എഴുതി തള്ളിയെന്നും ചെന്നിത്തല പറഞ്ഞു.

കേസ് പിൻവലിക്കരുതെന്ന് കേരളാ കോൺഗ്രസ് എം നേതാവ് കെ.എം മാണി ആവശ്യപ്പെട്ടു. സർക്കാർ തീരുമാനം അധിക്ഷേപാർഹമാണെന്നും മാണി പറഞ്ഞു.  

Tags:    
News Summary - Decision Of Withdraw Assembly Protest Case for Public Interest - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.