ഡിസംബറിലെ റേഷന്‍ വിതരണം നീട്ടി

തിരുവനന്തപുരം: ഡിസംബറിലെ റേഷൻ വിതരണം ജനുവരി അഞ്ച്​ വരെ നീട്ടിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇ-പോസ് മെഷീന്റെ മെല്ലെപ്പോക്ക് കാരണം കഴിഞ്ഞയാഴ്ച റേഷൻ വിതരണം പലയിടത്തും മുടങ്ങിയിരുന്നു. ശനിയാഴ്ച രാത്രി വരെ 77.36 ശതമാനം പേരാണ് റേഷൻ വാങ്ങിയത്. ബാക്കിയുള്ളവർക്കുകൂടി റേഷൻ ലഭ്യമാക്കാനാണ് തീയതി നീട്ടിയത്. ഈ മാസവും റേഷൻ വിതരണത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ രണ്ടുമുതൽ ഏഴുവരെയും 16 മുതൽ 21 വരെയും (രാവിലെ എട്ട്​ മുതൽ ഒന്നുവരെ) റേഷൻ കടകൾ പ്രവർത്തിക്കും. ബാക്കി പ്രവൃത്തിദിനങ്ങളിൽ ഉച്ചക്ക്​ രണ്ടുമുതൽ രാത്രി ഏഴുവരെ റേഷൻ വാങ്ങാം.

മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒമ്പതു​ മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും (രാവിലെ എട്ട്​ മുതൽ ഉച്ചക്ക്​ ഒന്നുവരെ) കടകൾ പ്രവർത്തിക്കും. ശേഷിക്കുന്ന പ്രവൃത്തിദിനങ്ങളിൽ ഉച്ചക്ക്​ രണ്ടുമുതൽ രാത്രി ഏഴുവരെ റേഷൻ വാങ്ങാം.

Tags:    
News Summary - December ration distribution extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.