തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് കുട്ടികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടക്കുക. ഒരു കുട്ടി തേൻ ശേഖരിക്കുന്നതിനിടെ വീണും, രണ്ടാമത്തെ കുട്ടി അതിന്‍റെ ആഘാതത്തിലും മരിച്ചതായാണ് കരുതുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഇതിൽ വ്യക്തത വരൂ.
കാടര്‍ വീട്ടില്‍ പരേതനായ സുബ്രന്റെ മകന്‍ സജികുട്ടന്‍ (16), പരേതനായ രാജന്റെ മകന്‍ അരുണ്‍ കുമാർ (8) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ഉച്ചയോടെ കോളനിയില്‍ നിന്ന് തെല്ലകലെയുള്ള വനാതിര്‍ത്തിയില്‍ കണ്ടെത്തിയത്. മാർച്ച് രണ്ടാം തീയതി മുതലാണ് ഇരുവരെയും കാണാതായത്. ഇരുവരും കോളനിക്ക് പുറത്തുള്ള ബന്ധുവീടുകളില്‍ പോയി നില്‍ക്കുന്നത് പതിവുണ്ട്. അതുകൊണ്ട് തന്നെ രണ്ടിന് വീട്ടില്‍ നിന്ന് പോയ കുട്ടികള്‍ മടങ്ങി വരാതിരുന്നതോടെ ബന്ധുവീടുകളില്‍ പോയതാകാമെന്നാണ് വീട്ടുകാര്‍ കരുതിയത്.
എന്നാൽ, ബന്ധുവീടുകളിൽ കുട്ടികളില്ലെന്ന് അറിഞ്ഞതോടെ തിരച്ചിൽ നടത്തുകയായിരുന്നു. കുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് വനംവകുപ്പും പൊലീസും അഗ്നിരക്ഷ സേനയും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ആദ്യം അരുണ്‍ കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പിന്നീടാണ് ഇവിടെ നിന്നും 100 മീറ്ററോളം മാറി സജി കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.