കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് ബാധിതൻ മരിച്ച സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്. ജൂലൈ 20ന് മരിച്ച ഫോർട്ട്കൊച്ചി സ്വദേശി ഹാരിസിെൻറ ബന്ധുക്കള്‍ നൽകിയ പരാതിയിലാണ്, അന്വേഷണം നടത്തിയ കളമശ്ശേരി സി.ഐ സന്തോഷിെൻറ രേഖാമൂലമുള്ള വിശദീകരണം. വിഷയത്തിൽ നിയമനടപടി എടുക്കത്തക്ക വീഴ്ചയോ കുറ്റമോ ആശുപത്രി ജീവനക്കാരിലോ അധികൃതരുടെ ഭാഗത്തോ ഉണ്ടായിട്ടില്ലെന്നാണ് കത്തിൽ പറയുന്നത്.
എന്നാൽ, ആശുപത്രിയുടെ വീഴ്ച പൊലീസ് നിസ്സാരവത്കരിക്കുകയാണെന്നാണ് ഹാരിസിെൻറ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഹാരിസിനെ ചികിത്സിച്ച ഡോക്ടർമാരടക്കം 30ഓളം പേരുടെ മൊഴിയെടുത്ത പൊലീസ് ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ചികിത്സപ്പിഴവ് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സിങ് ഓഫിസറുടെ ശബ്ദസന്ദേശവും ജൂനിയര്‍ ഡോ. നജ്മ സലീമിെൻറ വെളിപ്പെടുത്തലും ഉണ്ടാകുന്നതിന് മുമ്പുതന്നെ കുടുംബം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കിയിരുന്നു. പിന്നീടാണ് പൊലീസില്‍ പരാതി നല്‍കിയത്.
വിവരാവകാശനിയമ പ്രകാരം പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ശേഖരിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷൽ ഓഫിസർ ഡോ. എസ്. ഹരികുമാരൻ നായരുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.