Representative Image

കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു

പന്തീരാങ്കാവ് (കോഴിക്കോട്): ബംഗളൂരുവിൽ നിന്ന് തിരിച്ചെത്തി വീട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. പെരുമണ്ണ പാറക്കുളം സ്വദേശി തിരുമംഗലത്ത് ബീരാൻ കുട്ടി (58)യാണ് ഞായറാഴ്ച രാത്രി മരിച്ചത്. 

പ്രമേഹവും രക്തസമ്മർദ്ദവുമുണ്ടായിരുന്ന ഇദ്ദേഹവും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. 

രാത്രി എട്ടോടെ ശുചിമുറിയിൽ തളർന്ന് വീഴുകയായിരുന്നു. തുടർന്ന് 108 ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചു.

Tags:    
News Summary - death in observation -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.