വീട്ടിലേക്ക്​ ചാഞ്ഞ റബ്ബർ മരത്തി​െൻറ കൊമ്പ്​ മുറിക്കുന്നതിനിടെ വീട്ടമ്മ ടെറസിൽ നിന്ന് വീണ് മരിച്ചു

നടുവിൽ: വീടി​​െൻറ മേൽ ചാഞ്ഞു നിന്ന റബ്ബർ മരത്തി​​െൻറ കൊമ്പ് മുറിക്കുന്നതിനിടെ രണ്ടാം നിലയുടെ ടെറസിൽ നിന്ന് വീണ് യുവതി മരിച്ചു. നടുവിൽ ആട്ടുകുളത്തെ മാങ്ങാടാൻറകത്തു അഹ്മദി​​െൻറ ഭാര്യ ആമിന (46) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടം നടന്നത്.

വീടി​​െൻറ രണ്ടാം നിലയുടെ ടെറസി​​െൻറ മുകളിലേക്ക് ചാഞ്ഞ്  നിന്ന  സമീപത്തെ പറമ്പിലെ  റബ്ബർ മരത്തി​​െൻറ ചെറിയ കമ്പ് ടെറസിൽ നിന്ന്​ മുറിക്കുകയായിരുന്നു. ഇതിനിടെ താഴേക്ക് തെന്നി വീഴുകയായിരുന്നു. ഉടൻ തളിപ്പറമ്പ് ആശുപത്രിയിലെത്തിലും പിന്നീട്​ കണ്ണൂർ എകെജി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ :നഹീഫ് (വിദേശം), അമീന. മരുമകൻ :അസ്‌ലം (അധ്യാപകൻ, പാപ്പിനിശ്ശേരി)

Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.