അമ്പലപ്പുഴ: വീട്ടിലേക്ക് വഴിയില്ലാത്ത വയോധികൻ തോട് നീന്തി കടന്നെത്തിയപ്പോൾ കുഴഞ്ഞുവീണു മരിച്ചു. പുറക്കാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് പുത്തൻനട കെ.കെ. കളം വീട്ടിൽ മുരളിയാണ് (79) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം.
വണ്ടാനെത്ത മകെൻറ വീട്ടിൽനിന്ന് തിരികെ മണയ്ക്കൽ പാടശേഖരത്തിന് നടുവിലുള്ള വീട്ടിലേക്ക് നീന്തിക്കയറിയതോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ കമലമ്മ ബഹളം വെച്ചെങ്കിലും സമീപത്ത് താമസക്കാരില്ലാത്തതിനാൽ ആരുടെയും ശ്രദ്ധയിൽപെട്ടില്ല. പിന്നീട് ബംഗളൂരുവിലുള്ള മകളെ വിവരം അറിയിക്കുകയായിരുന്നു. മകൾ വിളിച്ച് അറിയിച്ചതിനെ തുടർന്ന് നാട്ടുകാരെത്തി മുരളിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.
പൂർണമായും വെള്ളക്കെട്ടിലാണ് മുരളിയും കുടുംബവും കഴിയുന്നത്. ഇതിനിടെ സമീപവാസിയിൽനിന്ന് നടവഴി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർക്ക് മുരളി പരാതി നൽകിയിരുന്നതാണ്. എന്നാൽ, ഇവർക്ക് സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പതിറ്റാണ്ടുകൾക്കുമുമ്പ് ഗാന്ധി സ്മൃതി വനത്തിനായി 650 ഏക്കർ വിസ്തൃതിയുള്ള മണയ്ക്കൽ പാടശേഖരം സർക്കാർ ഏറ്റെടുത്തതാണ്. ഭാര്യ: കമലമ്മ. മക്കൾ: അനീഷ് (സൈനികൻ), അജിത (ബംഗളൂരു). മരുമക്കൾ: ലേധു, അഭിനാഥ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.