വടുതല (ആലപ്പുഴ): പ്രമുഖ ഇസ്ലാമിക പണ്ഡിതനും ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന പ്രസിഡൻറുമായ വടുതല വി.എം. മൂസ മൗലവി (86) നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ 9.50നായിരുന്നു അന്ത്യം.
കേരളത്തിലുടനീളം വലിയ ശിഷ്യസമ്പത്തുള്ള മൂസ മൗലവി വടുതല ജാമിഅ റഹ്മാനിയ്യ അറബിക് കോളജിെൻറ ചെയര്‍മാനായി സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു. 1989- 2000 കാലഘട്ടത്തില്‍ ആലുവ ജാമിഅ ഹസനിയ അറബിക് കോളജിെൻറ പ്രിന്‍സിപ്പലായിരുന്നു. കാഞ്ഞിരപ്പള്ളി, ആലുവ കുഞ്ഞുണ്ണിക്കര, കണ്ണൂര്‍ പാപ്പിനിശ്ശേരി എന്നിവിടങ്ങളില്‍ ദറസുകള്‍ നടത്തിയിട്ടുണ്ട്. ഭാര്യമാർ: പെരുമ്പാവൂർ പട്ടിമറ്റം പ്ലാപ്പിള്ളി കുടുംബാംഗം സുബൈദ, പരേതരായ വടുതല ചെഞ്ചേരിൽ സൈനബ (കുച്ച), ചന്തിരൂർ നടുവിലത്തറ ഫാത്തിമ.
മക്കള്‍: ആയിഷ, ഡി.എം. മുഹമ്മദ് മൗലവി (മാനേജർ അബ്റാർ) ഷിഹാബുദ്ദീൻ (ബിസിനസ്) അനസ് (ബിസിനസ്) തഖ് യുദ്ദീൻ മൗലവി (മുദരിസ് അബ്റാർ) മുബാറക് ( ബിസിനസ് ) ഹസീന, പരേതയായ സൈനബ. മരുമക്കൾ: അബ്ദുൽ റഷീദ്, ഹാഷിം, റുഷ്ദ ബിൻത് ഈസ മമ്പഈ , നജീബ, ജസ്ന, ബുഷ്റ, റജീന, പരേതനായ മുഹമ്മദ് മൗലവി. സഹോദരങ്ങൾ: വി.എം. അബ്ദുല്ല മൗലവി, അലിയാർ, ഇസ്മാഈൽ മൗലവി, പരേതരായ ഇബ്രാഹീം, അബ്ദുൽ റഹിമാൻ, മുഹമ്മദ്, സൈദ് മുഹമ്മദ്.
20 വർഷമായി മൂസ മൗലവി സ്വന്തം സ്ഥാപനമായ വടുതലയിലെ മജ്ലിസുൽ അബ്റാറിൽ സേവനം ചെയ്ത് വരികയായിരുന്നു. സ്വന്തം സ്ഥാപനമായ മജ് ലിസുൽ അബ്റാർ കോമ്പൗണ്ടിൽ തന്നെയാണ് അദ്ദേഹത്തിന് അന്ത്യ വിശ്രമം ഒരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.