വയോധിക വീട്ടിൽ മരിച്ച സംഭവം: മകൻ കസ്റ്റഡിയിൽ

വി​ഴി​ഞ്ഞം: വ​യോ​ധി​ക​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ക​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട്ടു​കാ​ൽ പു​ത്ത​ളം വാ​ല​ൻ​വി​ള വീ​ട്ടി​ൽ റി​ട്ട. ഹി​ന്ദി അ​ധ്യാ​പി​ക ശ്യാ​മ​ള (76)യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പു​ഴു​വ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മ​ക​ൻ ശ്രീ​കു​മാ​റി​നെ​യാ​ണ് കാ​ഞ്ഞി​രം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​ഴ്ച പ​രി​മി​തി​യു​ള്ള ശ്യാ​മ​ള​യും മ​ക​ൻ ശ്രീ​കു​മാ​റും ഒ​രു​മി​ച്ചാ​ണ് താ​മ​സം. ശ്രീ​കു​മാ​ർ ത​ന്നെ​യാ​ണ് മ​ര​ണ വി​വ​രം അ​യ​ൽ​ക്കാ​രെ​യും വാ​ർ​ഡ് മെം​ബ​റെ​യും അ​റി​യി​ച്ച​ത്. അ​വ​ർ എ​ത്തു​മ്പോ​ൾ വീ​ട് വൃ​ത്തി​യാ​ക്കി​യി​രു​ന്ന​തും മൃ​ത​ദേ​ഹം മാ​റ്റി​ക്കി​ട​ത്തി​യി​രു​ന്ന​തും സം​ശ​യ​ത്തി​നി​ട​യാ​ക്കി.

തു​ട​ർ​ന്ന് വി​വ​ര​മ​റി​ഞ്ഞ് കാ​ഞ്ഞി​രം​കു​ളം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​ര​ണം ന​ട​ന്നി​ട്ട് അ​ധി​ക സ​മ​യ​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ശ​രീ​രം പു​ഴു​വ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ൽ​നി​ന്ന് ശ്യാ​മ​ള​ക്ക് വേ​ണ്ട​ത്ര പ​രി​ച​ര​ണം ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ പൊ​ലീ​സ് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​ശേ​ഷം ശ്രീ​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​യ ശ്രീ​കു​മാ​ർ മ​ദ്യ​ത്തി​ന​ടി​മ​യാ​യി​രു​ന്നു.

പ​ല​പ്പോ​ഴും മാ​താ​വി​നെ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ക്കി​യ ശേ​ഷം ദി​വ​സ​ങ്ങ​ളോ​ളം വീ​ട്ടി​ൽ വ​രാ​തെ ന​ട​ന്നി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ശ്രീ​കു​മാ​റി​നെ സ്ഥ​ല​ത്തെ​ത്തി​ച്ച് സം​സ്കാ​രം ന​ട​ത്തി. ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Death elderly woman in home- Son in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.