മലപ്പുറം: ‘കൈയടിക്ക് ഇരുകൈകളും ഉയർത്തിച്ചലിപ്പിക്കൽ, ‘ഹലോ’ പറയാൻ സല്യൂട്ട്, സ് േനഹം പ്രകടിപ്പിക്കാൻ മുഷ്ടി ചുരുട്ടി ഇരുകൈകളും കുറുെക പിടിക്കൽ, ക്ഷമാപണത്തിന് ൈക ചുരുട്ടി നെഞ്ചോട് ചേർത്തുവെക്കൽ... മലപ്പുറം ടൗൺ ഹാളിൽ നടന്ന ഓൾ കേരള അസോസിയേഷൻ ഓഫ് ഡഫ് സംഘടിപ്പിച്ച അന്താരാഷ്ട്ര സൈൻ ലാംഗ്വേജ് വാരാചരണത്തിലെ കാഴ്ചകളിങ്ങനെ പോകുന്നു. മൗനത്തിെൻറയും നിശ്ശബ്ദതയുടെയും ലോകത്തെ ആംഗ്യഭാഷ കൊണ്ട് നേരിട്ട് പ്രയാണം തുടരുകയാണിവർ.
സൗഹൃദവും സന്തോഷവും പങ്കുവെച്ചും സങ്കടങ്ങൾ അയവിറക്കിയും വെല്ലുവിളികൾ അതിജീവിച്ച് നേട്ടംകൊയ്തവരെ ആദരിച്ചും അവർ ചടങ്ങ് വേറിട്ടതാക്കി. ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ അന്ധരും ബധിരരും മൂകരുമായ നൂറുകണക്കിന് പേർ പങ്കെടുത്തു. സെപ്റ്റംബർ 23നാണ് അന്തർദേശീയ ആംഗ്യഭാഷ ദിനാചരണം. ഏഴുമുതൽ 70 വയസ്സുള്ളവർ വരെ പരിപാടിക്ക് വിവിധ ഭാഗങ്ങളിൽനിന്ന് എത്തി. പെൻസിൽ ഡ്രോയിങ്, പെയിൻറിങ്, ആംഗ്യഭാഷ അഭിരുചി മത്സരം, ക്വിസ്, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.