തിരൂരങ്ങാടി: ചേളാരി ചേറക്കോടില്‍ വയോധികനെ വീടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടിക്കല്‍ സ്വദേശി ചോനാരി ചേക്കുട്ടി ഹാജിയെയാണ് ചേറക്കോട് പ്രദേശത്തെ സി.പി.ഐ നേതാവ് കെ.പി ബാലകൃഷ്ണന്‍റെ വീടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതായി കുടുംബം ആരോപിച്ചു.
രാവിലെയാണ് പടിക്കല്‍ സ്വദേശിയായ ചോനാരി ചേക്കുട്ടി ഹാജിയെ മരിച്ച നിലയില്‍ കണ്ടത്. പൊലീസിന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മൃതദേഹം ചേളാരിയിലെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീട് നിര്‍മാണത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട് മരിച്ച ചേക്കുട്ടി ഹാജിയുടെ മകനും കെ.പി ബാലകൃഷ്ണനും തമ്മില്‍ ഒരു വര്‍ഷത്തിലധികമായി കേസ് നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെടാന്‍ പിതാവ് എത്തിയപ്പോഴാണ് സംഭവമെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും മകന്‍ ഹാരിസ് പറഞ്ഞു.
തിരൂരങ്ങാടി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട്‌പോയി. സംഭവത്തില്‍ പൊലീസ് അന്വോഷണം പുരോഗമിക്കുകയാണ്. സംഭവം അറിഞ്ഞ് നാട്ടുകാരായ നിരവധി പേര്‍ ആശുപത്രിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.