Posted On
date_range Updated On
date_range പാറശാലയിൽ പത്താം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം റെയിൽപാളത്തിൽ
തിരുവനന്തപുരം: പാറശാലയിൽ വിദ്യാർഥിയുടെ മൃതദേഹം റെയിൽപാളത്തിൽ കണ്ടെത്തി. പളുക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ഇബ് ലീൻ ജോയ് ആണ് മരിച്ചത്.
പരശുവയ്ക്കൽ വഴി പോയ ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് റെയിൽവേ പൊലീസിന് വിവരം കൈമാറുകയായിരുന്നു. പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മരിച്ച വിദ്യാർഥി സ്കൂൾ യൂണിഫോം ആണ് ധരിച്ചിട്ടുള്ളത്. ബാഗും പരിസരത്ത് നിന്ന് കണ്ടെത്തി. മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.