കരിപ്പൂർ: യു.എ.ഇയിൽ മരിച്ച ഏഴുപേരുടെ മൃതദേഹങ്ങൾ കാർഗോ വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12.40നാണ് മൃതദേഹങ്ങളുമായി ഫ്ലൈ ദുബൈ വിമാനം കരിപ്പൂരിെലത്തിയത്.
കണ്ണൂർ കിളിയന്തറ പുന്നക്കൽ ഡേവിഡ് ഷാനി, തൃശൂർ ചിറനെല്ലൂർ അയമുക്ക് വേലായുധെൻറ മകൻ സത്യൻ, പത്തനംതിട്ട നവിപുരം മസ്തി കോട്ടേജിൽ കോശി മത്തായി, കൊല്ലം പുളിച്ചിറ നടവിലക്കര ജോൺ ജോൺസൺ, പത്തനംതിട്ട നിരണം കോട്ടൂർ സ്വദേശി സിജോ ജോയി, ദക്ഷിണ ഗോവ ജില്ലക്കാരനായ ഡിസൂസ ഹെൻറിക്ക്, തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വേദശി ശ്രീനിവാസൻ മുത്തുകറപ്പൻ എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്. ഉച്ചക്ക് 3.30 ഓടെയാണ് മൃതദേഹങ്ങൾ വിട്ടുനൽകിയത്.
എയർപോർട്ട് ഹെൽത്ത് വിഭാഗത്തിെൻറ പരിശോധന വൈകിയതായി പരാതിയുണ്ട്. 11 വയസ്സുകാരനായ ഡേവിഡിെൻറ മൃതദേഹത്തെ അനുഗമിക്കാൻ മാതാപിതാക്കൾക്ക് സാധിച്ചിരുന്നില്ല. ലോക്ഡൗൺ കാരണമാണ് ഇവർക്ക് നാട്ടിലെത്താൻ കഴിയാതിരുന്നത്. ഗോവ, തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങൾ കരിപ്പൂരിൽനിന്ന് ആംബുലൻസിലാണ് സ്വദേശത്തേക്ക് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.