ശിൽപിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് 14 രാജ്യങ്ങളിൽ നിന്നെത്തിച്ച
മാർബിളിൽ തീർത്ത ഫുജൈറ ഭരണാധികാരിയുടെ ചിത്രം
കൊടുങ്ങല്ലൂർ: മാര്‍ബിള്‍ കഷ്ണങ്ങൾകൊണ്ട് ഫുജൈറ ഭരണാധികാരിയുടെ ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്. യു.എ.ഇയിലെ ഫുജൈറയില്‍ അല്‍ ഹമൂദി എന്ന സ്ഥാപനം നടത്തുന്ന കയ്പമംഗലം ചളിങ്ങാട് സ്വദേശി അബ്ദുല്‍ഖാദറാണ് ഈ അപൂർവ സൃഷ്ടിക്ക് നിമിത്തമായത്. മൂന്നുമാസം മുമ്പാണ് ചിത്രകാരനും ശില്പിയുമായ കൊടുങ്ങല്ലൂരിലെ ഡാവിഞ്ചി സുരേഷിനെ ഫുജൈറയില്‍ എത്തിച്ചത്.
അബ്ദുല്ഖാദറിെൻറ കമ്പനിയിലെ 14 രാജ്യങ്ങളില്‍നിന്ന് ശേഖരിച്ച മാര്‍ബിളുകള്‍ ഉപയോഗിച്ചാണ് ചിത്രം തയാറാക്കിയത്. 100 മീഡിയങ്ങളില്‍ ചിത്രങ്ങളും ശിൽപങ്ങളും തീര്‍ക്കുന്ന ദൗത്യത്തിൽ മുന്നോട്ടുപോകുന്ന ഡാവിഞ്ചി സുരേഷിെൻറ 67ാമത് മീഡിയമാണ് മാര്‍ബിള്‍ ചിത്രം. ഒരു ആശയം ഉദിക്കുന്നത് അബ്ദുല്ഖാദറിെൻറ മനസ്സിലാണ്. തുടർന്ന് നാട്ടുകാരനായ ഫോട്ടോഗ്രാഫർ സിംബാദിനെയും സുരേഷിനെയും യു.എ.ഇലേക്ക് വിളിപ്പിച്ചു. 10 അടി വീതിയും 14 അടി നീളവുമുള്ള പ്ലൈവുഡ് അടിച്ച ബോഡില്‍ സിലിക്കോണ്‍ ഉപയോഗിച്ച് വിവിധ നിറങ്ങളിലുള്ള മാര്‍ബിള്‍ പീസുകള്‍ ഒട്ടിച്ച് ഒരാഴ്ചയെടുത്താണ് ചിത്രം തീര്‍ത്തത്.
ഇന്ത്യ, യു.എ.ഇ, ഒമാന്‍, ഇറ്റലി, തുര്‍ക്കി, സ്പെയിന്, ഇറാന്, ജോർഡന്, ഈജിപ്ത്, സിറിയ, ചൈന, പാകിസ്താന്, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങി 14 രാജ്യങ്ങളില്‍നിന്നുള്ള മാര്‍ബിളുകളാണ് ഇതിനായി ഉപയോഗിച്ചത്. സിംബാദ് പകര്‍ത്തിയ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.