കോടാലി: പിതാവിെൻറ വിയോഗമറിയാതെ ഡേവിഡ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതി. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂള്‍ വിദ്യാർഥി ഡേവിഡ് ജോയിയാണ് ബുധനാഴ്ച പപ്പയുടെ മരണ വാര്‍ത്തയറിയാതെ പരീക്ഷയെഴുതിയത്. ഡേവിഡിെൻറ പിതാവ് കോടാലി ചേലക്കാട്ടുകര വാസുപുരത്തുകാരന്‍ വീട്ടില്‍ ജോയി (53) ബുധനാഴ്ച പുലർച്ചയാണ് മരിച്ചത്. രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ജോയ് ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിലാണ് മരിച്ചത്.
മകന് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നതിനാല്‍ മരണ വിവരം അറിയിക്കാതെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഉച്ചക്കുശേഷം നടന്ന പരീക്ഷയെഴുതിക്കഴിഞ്ഞപ്പോഴാണ് മരണവാര്‍ത്ത ഡേവിഡിനെ അറിയിച്ചത്. വൈകുന്നേരത്തോടെ മൃതദേഹം വീട്ടിലെത്തിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ 10.30ന് മൂന്നുമുറി സെൻറ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ സംസ്കാരം നടക്കും. വെള്ളിക്കുളങ്ങര-ഇരിങ്ങാലക്കുട റൂട്ടിലെ ‘പയനിയര്‍’ ബസിലെ ജീവനക്കാരനായിരുന്നു ജോയ്. സിജിയാണ് ഭാര്യ. മകള്‍: ഏയ്ഞ്ചല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.