മുണ്ടക്കയം: മക്കളുടെ വിവാഹ ആഘോഷത്തിെനാപ്പം ഭൂരഹിതരെകൂടി ചേർത്തുപിടിക്കുകയാ ണ് അസീസ് ബഡായിലും ഭാര്യ സുനിതയും. നാലു സെൻറ് സ്ഥലംവീതം 30 പേര്‍ക്ക് സൗജന്യമായി നല്കിയ ാണ് ഈ കുടുംബം മക്കളുടെ വിവാഹം ആഘോഷിക്കുന്നത്. കൂട്ടിക്കല്‍ ടൗണിനു സമീപത്തെ ഒന്നേകാല്‍ ഏക്കര്‍ ഭൂമിയാണ് വ്യവസായിയും മുസ്ലിംലീഗ് കോട്ടയം ജില്ല പ്രസിഡൻറുമായ മുണ്ടക്കയം നെന്മേനിയില് അസീസ് ബഡായിൽ ഭൂരഹിതർക്ക് നൽകുന്നത്. അസീസ്-സുനിത ദമ്പതികളുടെ മക്കളായ ഡോ. നാസിയ, ഡോ. നവീദ് എന്നിവരുടെ വിവാഹം ആഗസ്റ്റിലാണ്.
മകള്‍ നാസിയയെ പത്തനാപുരം സ്വദേശി എന്‍ജിനീയര്‍ ഹിസാമാണ് വിവാഹം കഴിക്കുന്നത്. കാസർകോട്ടെ പ്രമുഖ സ്വര്‍ണ വ്യാപാരിയുടെ മകളും ഫാഷന്‍ ഡിസൈനറുമായ ആഷികയാണ് നവീദിെൻറ വധു. മക്കളുടെ വിവാഹം ആലോചിച്ചപ്പോള്‍ തന്നെ സാധാരണക്കാരെ സഹായിക്കണമെന്ന് ആഗ്രഹിച്ചിരുെന്നന്നും ഇതിനൊടുവിലാണ് ഭൂരഹിതര്‍ക്ക് വീടുെവക്കാന്‍ സ്ഥലം നല്‍കാമെന്ന തീരുമാനമെടുത്തതെന്നും അസീസ് ബഡായിൽ പറഞ്ഞു.
ഇതിന് ഭാര്യയും മക്കളും പിന്തുണ പ്രഖ്യാപിച്ചതോടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി വിതരണം ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കി. നൂറോളം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍നിന്ന് പൂര്‍ണമായി ഭൂരഹിതരെന്നു ഉറപ്പുവരുത്തിയാണ് 30 പേരെ തെരഞ്ഞെടുത്തത്. ജൂലൈ രണ്ടാംവാരത്തോടെ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരിലേക്കു ആധാരം ചെയ്തു നല്‍കും. വിവിധ മതത്തില്‍പെട്ട സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഭൂരഹിതരാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കൂട്ടിക്കൽ-പൂഞ്ഞാർ-മൂവാറ്റുപുഴ സംസ്ഥാനപാതക്ക് സമീപമാണ് 30 പേർക്കും സ്ഥലം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.