Posted On
date_range Updated On
date_range അണക്കെട്ട് തുറന്നത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് എം.എം മണി
പത്തനംതിട്ട: അണക്കെട്ടുകൾ തുറന്നത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഡാമുകൾ തുറക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കും. ഡാമുകളിലെ അധികജലം തുറന്ന് വിടുകയാണ് ചെയ്തതെന്നും മണി പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡാമുകളിലെ വെള്ളം കുറഞ്ഞത് കൊണ്ടല്ല വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തുന്നത്. പവർ ഹൗസിലെ കേടുപാടുകളാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം. വൈദ്യുതി പുറത്ത് നിന്ന് വാങ്ങേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും എം.എം മണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.