കൊല്ലം: പൗരത്വ നിയമഭേദഗതിയിലൂടെ മുസ്ലിം ജനവിഭാഗത്തെ ഒറ്റപ്പെടുത്തി മതപരമാ യ വിവേചനത്തിനും മതവിദ്വേഷം പടർത്താനും ശ്രമിക്കുന്ന കേന്ദ്ര സർക്കാറിെൻറയും സംഘ്പ രിവാറിെൻറയും ശ്രമം ചെറുത്തുതോൽപിക്കുമെന്ന് ദലിത്-ആദിവാസി മഹാസഖ്യം. ‘നിങ്ങൾ മാത്രമല്ല, ഞങ്ങളും ഒപ്പമുണ്ട്’ എന്ന സന്ദേശവുമായി പ്രചാരണ-പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കാനും സംസ്ഥാന നേതൃസമ്മേളനം തീരുമാനിച്ചു. ഇന്ത്യ തകരരുതെന്ന് ആഗ്രഹിക്കുന്ന മുഴുവൻ രാജ്യസ്നേഹികളും യോജിച്ചുനിന്ന് പോരാടേണ്ട കാലമാണിതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത രക്ഷാധികാരിയും കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറുമായ പി. രാമഭദ്രൻ പറഞ്ഞു.
പിണറായി വിജയനുമായോ കേരളത്തിലെ സി.പി.എമ്മുമായോ ഉള്ള അഭിപ്രായവ്യത്യാസങ്ങളെക്കാൾ എത്രയോ വലിയ വെല്ലുവിളിയാണ് കേന്ദ്ര സർക്കാർ മുസ്ലിംകൾക്കെതിരെ ഉയർത്തുന്നതെന്ന് തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി സഹകരിക്കാൻ യു.ഡി.എഫ് നേതൃത്വവും കെ.പി.സി.സിയും മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മഹാസഖ്യം പ്രസിഡൻറും ഐക്യമലയരയ സഭ ജനറൽ സെക്രട്ടറിയുമായ പി.കെ. സജീവ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സത്യശീലൻ, ട്രഷറർ ബാബു ചിങ്ങാരത്ത്, വർക്കിങ് പ്രസിഡൻറുമാരായ കെ.ടി. വിജയൻ, കെ. രവികുമാർ, അഡ്വ. വി.ആർ. രാജു, കെ. മോഹനൻ, കെ.കെ. പ്രസാദ് (പി.ആർ.ഡി.എസ്), ഒ. സുധാമണി, അഡ്വ. ഒ.എൽ. ലാൽജി (സിദ്ധനർ സർവിസ് സൊസൈറ്റി), എ.കെ. സജീവ്, വി.ടി. രഘു (അഖില കേരള ചേരമർ ഹിന്ദു മഹാസഭ), എസ്.പി. മഞ്ജു, റെജി പേരൂർക്കട, സുധീഷ് പയ്യനാട്, വിളപ്പിൽശാല േപ്രംകുമാർ (കേരള ദലിത് ഫെഡറേഷൻ), സി.ആർ. ദിലീപ് കുമാർ, ഷൈലജ നാരായണൻ (ഐക്യ മലയരയ മഹാസഭ), രവി കേറാട്ടി, ടി.എസ്. ജയചന്ദ്രൻ (ഐക്യ വേട്ടുവ മഹാസഭ), ബാബു പട്ടംതുരുത്ത്, സി.കെ. സുന്ദർദാസ് (കേരള വേടർ സമാജം), എ.കെ. അപ്പുക്കുട്ടൻ, എൻ.കെ. അനിൽകുമാർ (കേരള ചേരമർ സംഘം) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.