വാഴയിൽ തൂങ്ങിമരിച്ച സംഭവം: ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന്​ ഹൈകോടതി

കൊച്ചി: കൊല്ലം ഏരൂരില്‍ 14 വയസുകാരന്‍ ഉണങ്ങിയ വാഴ ഇലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഹൈകോടതിയും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. കേസിൽ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുട്ടിയുടെ അമ്മ നല്‍കിയ ഹരജി ഹൈകോടതി ജസ്റ്റിസ് വിജി അരുണി​​​​െൻറ ​െബഞ്ചാണ് പരിഗണിച്ചത്. 

അതിനിടെ, ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഒരാഴ്ചക്കുള്ളിൽ മറുപടി നൽകണം. കുടുംബത്തിന് വേണ്ടി പൊതു പ്രവര്‍ത്തകന്‍ വിപിന്‍ കൃഷ്ണനാണ് കമ്മീഷനെ സമീപിച്ചത്. ഉന്നത തല അന്വേഷണം ആവശ്യപ്പെട്ടാണ്​ മാതാവ്​ കോടതിയിൽ ഹരജി നൽകിയത്​. അഡ്വ. ഷെമീം അഹമ്മദാണ് സൗജന്യമായി വക്കാലത്ത് ഏറ്റെടുത്തത്. 

ഇക്കഴിഞ്ഞ ഡിസംബര്‍ 19 നാണ് കൊല്ലം ജില്ലയിലെ ഏരൂരില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിജീഷ് ബാബു എന്ന 14 കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണങ്ങിയ വാഴ ഇലയില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതശരീരം. കുട്ടി വാഴത്തണ്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ്​ ഏലൂർ ​പൊലസി​​​​െൻറ റിപ്പോര്‍ട്ട്. കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതേക്കുറിച്ച്​ ഏരൂര്‍ പൊലീസ് ഒന്നും പറ‍ഞ്ഞില്ല. പകരം തൂങ്ങിമരണം ആണെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു. 
 

Tags:    
News Summary - dalit boy's death: high court seeks report from govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.