'കോട്ടയത്തെ മുസ്‌ലിം പള്ളികൾക്കെതിരെയുള്ള അക്രമം ഒരുനിലക്കും നീതീകരിക്കാനാവില്ല'

കാഞ്ഞിരപ്പള്ളി: കങ്ങഴ മുസ്‌ലിം ജമാഅത്തി​െൻറ പരിധിയിലെ ഇടയിരിക്കപ്പുഴ മസ്ജിദിനും ചാരംപറമ്പ് മസ്ജിദിനും നേരെ സാമൂഹിക വിരുദ്ധർ നടത്തിയ അക്രമത്തിൽ ദക്ഷിണകേരള ജംഇയ്യതുൽ ഉലമ ജില്ല കമ്മിറ്റി അപലപിച്ചു. മസ്ജിദുകൾക്കുനേരെ നടത്തിയ അക്രമം ഒരുനിലക്കും നീതീകരിക്കാനാവില്ല.

അധികാരികൾ ഉടൻതന്നെ പ്രതികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ജില്ല പ്രസിഡൻറ്​ ഇ.എ. അബ്​ദുന്നാസർ മൗലവി അൽ കൗസരി ആവശ്യപ്പെട്ടു.ജില്ല സെക്രട്ടറി പി.എസ്​. നാസിറുദ്ദീൻ മൗലവി പാറത്തോട്, ലജ്നത്തുൽ മുഅല്ലിമീൻ ജില്ല പ്രസിഡൻറ്​ ​െക.എ. ഹബീബ് മുഹമ്മദ്‌ മൗലവി, സെക്രട്ടറി വി.എ. സഫറുല്ല മൗലവി, താഹാ മൗലവി എരുമേലി, കങ്ങഴ ചീഫ് ഇമാം ഷഫീഖ് മാന്നാനി, വായ്പൂര് മേഖല പ്രസിഡൻറ്​ അബ്​ദുൽ റസാഖ് മൗലവി എന്നിവർ സ്ഥലം സന്ദർശിച്ചു.

അബ്​ദുൽ ജലീൽ മൗലവി, ഹബീബുല്ല മൗലവി, ജമാഅത്ത് ഭാരവാഹികളായ മുഹമ്മദ്‌ റാഫി, നാസർ കങ്ങഴ, നിയാസ് വടക്കേൽ എന്നിവരും സ്​ഥലത്തുണ്ടായിരുന്നു.

Full View

Tags:    
News Summary - dakshina kerala jamiyyathul ulama agaisnt kottyam mosque attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.