Posted On
date_range Updated On
date_range ഓൺലൈൻ ക്ലാസിന് കുട്ടിക്ക് ഫോൺ നൽകി, ഉപയോഗിക്കുന്നത് പിതാവ്; പരാതിയുമായി മുത്തച്ഛൻ
അടിമാലി: ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടിക്ക് നൽകിയ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പിതാവെന്ന് പരാതി. പിതാവിൽനിന്ന് ഫോൺ ലഭിക്കാത്തതിനാൽ കുട്ടിക്ക് പഠിക്കാനാകുന്നില്ല. ഇതേതുടർന്ന് മുത്തച്ഛൻ പരാതിയുമായി പൊലീസിനെ സമീപിച്ചു.
അടിമാലിയിലെ ഒരു സ്കൂളിലെ വിദ്യാർഥിയുടെ മുത്തച്ഛനാണ് മകനെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
കുട്ടിയുടെ അവസ്ഥ മനസ്സിലാക്കി സ്കൂൾ അധികൃതർ കുട്ടിയുടെ പിതാവിനെ ഫോൺ ഏൽപിക്കുകയായിരുന്നു. എന്നാൽ, ഈ ഫോൺ കുട്ടിക്ക് പഠനാവശ്യത്തിന് ലഭിക്കാത്ത സ്ഥിതിയായി.
കുട്ടിയുടെ പഠനം തടസ്സപ്പെട്ടതായും ഫോണ്‍ തിരിെക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇദ്ദേഹം അടിമാലി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.