തിരുവനന്തപുരം/കോഴിക്കോട്: ഒാഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ കാണാതായ 13 പേരുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തി. ഇതോടെ കടൽ ദുരന്തം കവർന്ന ജീവെൻറ എണ്ണം 68 ആയി.
ദുരന്തത്തിന് രണ്ടാഴ്ച പിന്നിടുേമ്പാൾ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തുന്നത് തീരത്തിെൻറ നെഞ്ചിടിപ്പേറ്റുകയാണ്. കാണാതായവര്‍ക്കുവേണ്ടി സംസ്ഥാനത്തിെൻറ വിവിധ തീരങ്ങളിൽ തിരച്ചില്‍ തുടരുന്നു.
ബുധനാഴ്ച കണ്ടെത്തിയ മൃതദേഹങ്ങളിൽ ഒമ്പതെണ്ണം കോഴിക്കോട് ബേപ്പൂരിൽനിന്നാണ്. തൃശൂരിലെ കൊടുങ്ങല്ലൂർ, പെരിഞ്ഞനം, എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ പൊന്നാനി എന്നിവിടങ്ങളിൽനിന്ന് ഒാരോ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികള്‍ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ബേപ്പൂർ കേന്ദ്രീകരിച്ച് ബുധനാഴ്ച നടത്തിയ തിരച്ചിലിൽ ലഭിച്ച ഒമ്പതു മൃതദേഹങ്ങളിൽ എെട്ടണ്ണം ബേപ്പൂരിൽ എത്തിച്ചു. പുലര്‍ച്ചെ അഞ്ചോടെ ബേപ്പൂരില്‍നിന്ന് പുറപ്പെട്ട തിരച്ചില്‍ സംഘം കാപ്പാട് കടപ്പുറത്തുനിന്ന് ഏഴ് നോട്ടിക്കൽ മൈൽ അകലെ ഒരു മൃതദേഹം കൂടി കണ്ടെത്തുകയും പുതിയാപ്പ ഹാര്‍ബറില്‍ എത്തിക്കുകയുമായിരുന്നു. ഇവ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കണ്ടെത്തിയ തിരിച്ചറിയാത്ത എെട്ടണ്ണമടക്കം കോഴിക്കോട് മോർച്ചറിയിൽ 17 മൃതദേഹങ്ങളാണുള്ളത്.
പൊന്നാനിക്കും പരപ്പനങ്ങാടിക്കും ഇടയിൽ മൃതദേഹങ്ങൾ കണ്ടുവെന്ന് മത്സ്യത്തൊഴിലാളികള്‍ സൂചന നൽകിയതിനെത്തുടര്‍ന്ന് തീരദേശ പൊലീസ് അവരെ കൂടി ഉൾപ്പെടുത്തി ബുധനാഴ്ച അതിരാവിലെ തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
ചെല്ലാനത്തുനിന്ന് കണ്ടെടുത്ത മൃതദേഹം ആലുവ ജനറൽ ആശുപത്രി മോർച്ചറിയിലാണ്. പൊന്നാനിയിൽനിന്ന് കണ്ടെടുത്ത മൃതദേഹം കഴുത്തിൽ മണി മാലയും കൈയിൽ വെള്ള നൂലും കെട്ടിയ നിലയിലാണ്. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
മറ്റു മൃതദേഹങ്ങൾ അതത് ജില്ലകളിലെ ആശുപത്രി മോർച്ചറികളിലാണുള്ളത്. ഇതോടെ തിരിച്ചറിയാനുള്ള മൃതദേഹങ്ങളുടെ എണ്ണം 42 ആയി.
ഇവയിൽ ഭൂരിഭാഗവും തിരിച്ചറിയാനാകാത്ത വിധം ജീർണിച്ചനിലയിലാണ്. ഡി.എൻ.എ പരിശോധനയിലൂടെ മാത്രമേ അവശേഷിക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, കടലില്‍നിന്ന് ലഭിച്ച രണ്ടു മൃതദേഹങ്ങള്‍കൂടി ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു. വിഴിഞ്ഞം കോട്ടപ്പുറം തുലവിള സ്വദേശി സൈറസ് (37), പൂന്തുറ, ന്യൂകോളനിയിലെ സെൽവരാജ് (38) എന്നിവരെയാണ് ബുധനാഴ്ച തിരിച്ചറിഞ്ഞത്.
സൈറസിെൻറ മൃതദേഹം കൊല്ലം ജില്ല ആശുപത്രിയിലും സെല്വരാജിേൻറത് എറണാകുളം ജനറല്‍ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയായിരുന്നു. അതേസമയം, സർക്കാറിെൻറ കണക്കിൽ കാണാതായവർ 95 എന്ന് പറയുേമ്പാഴും 150ലേറെ പേർ ഇനിയും മടങ്ങിയെത്താനുണ്ടെന്നാണ് ബന്ധുക്കളും ലത്തീൻ അതിരൂപതയും വ്യക്തമാക്കുന്നത്. അതിനാൽ മരണസംഖ്യ കൂടുമെന്നാണ് നിഗമനം.
മരണക്കടൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.