ഒ. എസ്. കാർത്തികേയൻ
Posted On
date_range Updated On
date_range ക്ഷേത്ര ദർശനത്തിന് പോകവേ സൈക്കിളും കാറും കൂട്ടിയിടിച്ചു വയോധികൻ മരിച്ചു
വൈറ്റില: ദേശീയപാതയിൽ സൈക്കിളും കാറും കൂട്ടിയിടിച്ചു വയോധികൻ മരിച്ചു. തൈക്കൂടം റാഫേൽ ലൈനിൽ പ്രസാദം വീട്ടിൽ പരേതനായ ശങ്കരൻ മകൻ റിട്ട. കെ. എസ്.ഇ. ബി ഉദ്യോഗസ്ഥൻ ഒ.എസ്. കാർത്തികേയൻ (81) ആണ് മരിച്ചത്.
വൈറ്റില പവർ ഹൗസിനു സമീപം ബുധനാഴ്ച പുലർച്ചെ ആറിന് സൈക്കിളിൽ ക്ഷേത്ര ദർശനത്തിന് പോകുന്ന വഴി കാർ ഇടിക്കുകയായിരുന്നു. ഭാര്യ: സരള. മക്കൾ: ബീന, വിജി, ബിന്ദു. മരുമക്കൾ: രാജേഷ്, സതീഷ് കുമാർ. മരട് പോലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.