Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു
ഹരിപ്പാട്: കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് വയോധികൻ മരിച്ചു. പള്ളിപ്പാട് വടക്കേക്കര കിഴക്ക് കറുകയിൽ മണിയൻ (76) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ പൊയ്യക്കര ജങ്ഷന് സമീപമായിരുന്നു അപകടം.
പൊടിമില്ലിൽ സഹായിയായി ജോലി ചെയ്തിരുന്ന മണിയൻ മില്ലിലേക്ക് സൈക്കിളിൽ പോകുന്നതിനിടെയാണ് അപകടം. ഹരിപ്പാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സൈക്കിളിൽ തട്ടുകയും മണിയൻ ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ആനന്ദവല്ലിയാണ് മണിയന്റെ ഭാര്യ. മക്കൾ: രത്നമ്മ, ഓമനക്കുട്ടൻ, സന്തോഷ്, സതി. മരുമക്കൾ: ശ്രീകുമാർ, ഉഷാകുമാരി, സന്ധ്യ, പരേതനായ ഉദയൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.