രേഷ്മക്കുനേരെ സൈബർ ആക്രമണം: പരാതി നൽകാനൊരുങ്ങി കുടുംബം, വീട് നൽകിയത് എഗ്രിമെന്റ് തയാറാക്കി ഒപ്പിട്ടു വാങ്ങിയ ശേഷം

കണ്ണൂർ: സൈബർ ആക്രമണത്തിൽ മനം നൊന്ത്, ഹരിദാസൻ വധക്കേസിലെ പ്രതിക്കു വാടക വീടു നൽകിയതിൽ അറസ്റ്റിലായ രേഷ്മയുടെ കുടുംബം. നിജിൽദാസിന്റെ ഭാര്യ ദിപിനയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് രേഷ്മയെന്നു രേഷ്മയുടെ മകൾ മാധ്യമങ്ങളോട് പറഞ്ഞു. ആന്റി ആവശ്യപ്പെട്ടിട്ടാണ് വീട് നൽകിയത്. നാല് ദിവസത്തേക്കാണു വീടു നൽകിയത്'. വീട്ടിൽ കുറച്ചു പ്രശ്നങ്ങളുള്ളതിനാൽ മാറി നിൽക്കണമെന്ന് അമ്മയോടു പറഞ്ഞതു ദിപിനയാണെന്നും രേഷ്മയുടെ മകൾ പറയുന്നു. എഗ്രിമെന്റ് തയാറാക്കി ഒപ്പിട്ടു വാങ്ങിയ ശേഷമാണു വീടു നൽകിയതെന്ന് രേഷ്മയുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി. എരഞ്ഞോളി വടക്കുംഭാഗം പ്രദേശത്താണു രേഷ്മയുടെയും ദിപിനയുടെയും വീട്. ഇവർ ഉറ്റ സുഹൃത്തുക്കളുമായിരുന്നു. അടുത്ത കൂട്ടുകാരിയുടെ ഭർത്താവായതിനാലാണു വീടു നൽകിയതെന്നു രേഷ്മയുടെ മാതാപിതാക്കൾ പറയുന്നു. മകളുടെ ഭർത്താവ് പ്രശാന്തിന്റെയും തങ്ങളുടെയും സമ്മതത്തോടെയാണ് എഗ്രിമെന്റ് എഴുതി വാങ്ങി താക്കോൽ കൈമാറിയത്.

പൊലീസ് വീട്ടിൽ വന്നതോടെയാണ് അബദ്ധം പറ്റിയതായി മനസ്സിലാക്കിയത്. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അപവാദ പ്രചാരണങ്ങൾ കണ്ടു നടുങ്ങിയെന്നും രേഷ്മയുടെ മാതാപിതാക്കൾ പറഞ്ഞു.

സ്ഥിരമായി വാടകയ്ക്കു നൽകുന്ന വീടാണിത്. സിപിഎമ്മിന്റെ നേതൃത്വത്തിൽ പിണറായിയിൽ സംഘടിപ്പിച്ചിരുന്ന 'പിണറായിപ്പെരുമ' പരിപാടിക്ക് എത്തിയവരാണ് ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ താമസിച്ചിരുന്നത്. രേഷ്മയെ സൈബർ ഇടങ്ങളിൽ വളരെ മോശമായി ചിത്രീകരിച്ചവർക്ക് എതിരെയും ന്യൂമാഹി പൊലീസിനെതിരെയും മനുഷ്യാവകാശ കമ്മിഷനും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് രേഷ്മയുടെ അഭിഭാഷകൻ പി.പ്രേമരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Cyber attack on Reshma: Family ready to file complaint,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.