കെ.കെ. ശൈലജക്കെതിരായ സൈബർ അധിക്ഷേപം: കേസെടുത്തു

മട്ടന്നൂര്‍: വടകര എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജക്കെതിരായ സമൂഹമാധ്യമ അധിക്ഷേപത്തില്‍ പ്രവാസി മലയാളിക്കെതിരെ കേസ്. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ കെ.എം. മിന്‍ഹാജിന് എതിരെയാണ് കേസ്.

ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് കേസിനാസ്പദമായ സംഭവം. മിന്‍ഹാജ് കെ.എം. പാലോളി എന്ന അക്കൗണ്ടിലൂടെ അധിക്ഷേപം നടത്തിയെന്നാണ് പരാതി. കെ.കെ. ശൈലജയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈ മാസം ഒന്നിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സമൂഹത്തില്‍ ഇകഴ്ത്തിക്കാണിക്കാനും മാനത്തെ അധിക്ഷേപിക്കുകയും ചെയ്യുന്നതരത്തിലുള്ള ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനുമാണ് കേസ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപനം ഉണ്ടാക്കല്‍, സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവൃത്തി ചെയ്യല്‍ എന്നിവ പ്രകാരമാണ് കേസ്. 

Tags:    
News Summary - Cyber ​​abuse against K.K. Shailaja: Case filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.