കിഴക്കെനടയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ച പ്രതാപന്റെ കട്ടൗട്ട്
Posted On
date_range Updated On
date_range ഗുരുവായൂരിൽ പ്രതാപന്റെ കട്ടൗട്ട്: ‘പ്രതാപൻ നമ്മുടെ പ്രിയ തേരാളി’
ഗുരുവായൂർ: സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പേ ഗുരുവായൂരിൽ ടി.എൻ. പ്രതാപന്റെ കട്ടൗട്ട് ഉയർന്നു. കിഴക്കെ നടയിൽ ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപമാണ് മണ്ഡലം കമ്മിറ്റി പ്രതാപന്റെ കട്ടൗട്ട് ഉയർത്തിയത്.
‘പ്രതാപത്തോടെ വീണ്ടും നമ്മുടെ ടി.എൻ. പ്രതാപൻ. പ്രതാപൻ നമ്മുടെ പ്രിയ തേരാളി’ എന്ന് എഴുതിയ കട്ടൗട്ടിൽ കൈപ്പത്തി ചിഹ്നവുമുണ്ട്. പ്രതാപന്റെ വിശ്വസ്തനായ ഒ.കെ.ആർ. മണികണ്ഠനാണ് ഇവിടെ മണ്ഡലം പ്രസിഡന്റ്. സ്ഥാനാർഥി പ്രഖ്യാപനം ആയില്ലെങ്കിലും ഗുരുവായൂരിൽ പ്രതാപനായി പ്രചരണം സജീവമാവുകയാണ്.
പ്രതാപനാകും സ്ഥാനാർഥിയെന്ന് ഗുരുവായൂരിൽ നടന്ന മുൻ എം.എൽ.എ വി. ബലറാമിന്റെ അനുസ്മരണത്തിൽ വി.എം. സുധീരൻ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.