താമിർ ജിഫ്രിയുടെ കസ്റ്റഡിമരണം: സി.ബി.ഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല, മുഖ്യമന്ത്രിക്ക് കത്തു നൽകി

തിരുവനന്തപുരം: താനൂർ താമിർ ജിഫ്രിയുടെ കസ്റ്റഡിമരണത്തിൽ സി.ബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്തു നൽകി. താമിർ ജിഫ്രി എന്ന ചെറുപ്പക്കാരനെ കസ്റ്റഡിയിൽ വെച്ച് മർദ്ദിച്ചു കൊലപ്പെടുത്തിയെന്നത് വളരെ ഗുരുതരമായ, കുറ്റമാണ്.കസ്റ്റഡിമരണമാണ് തിരൂരിൽ നടന്നത്.

അയാൾ എന്തു കുറ്റവും ചെയ്യട്ടെ, കുറ്റത്തിന് ശിക്ഷ വേറെ കിട്ടിക്കോട്ടെ. അയാൾ ചെയ്ത കുറ്റത്തെ ന്യായീകരിക്കാനൊന്നും ഞാനില്ല, പക്ഷെ കസ്റ്റഡിയിൽ വച്ച് മർദ്ദിച്ചു കൊലപ്പെടുത്താൻ പോലീസിന് ആര് അനുവാദം കൊടുത്തു? അവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും കൊടുക്കുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് 27 പരിക്കുകൾ ആന്തരികാവയവങ്ങൾക്ക് ഉണ്ടെന്ന് മനസ്സിലാക്കുന്നതായി ചെന്നിത്തല പറഞ്ഞു.

ഇപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്താനുള്ള സമ്മർദ്ദം നടക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കസ്റ്റഡി മരണമുണ്ടായാൽ എന്തു ചെയ്യണമെന്ന് സുപ്രീം കോടതി വിധികളുണ്ട്, നിർദേശമുണ്ട്. അതനുസരിച്ചുളള നടപടികൾ കൈകൊള്ളാൻ എന്തുകൊണ്ട് കേരളാ പൊലീസ് തയ്യാറാകുന്നില്ല. അപ്പോൾ ഇതിൽ കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥന്മാരെ സംരക്ഷിക്കാൻ ബോധപൂർവമായ നീക്കം നടക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മാറ്റിയെഴുതിക്കാൻ നീക്കം നടക്കുന്നു. അടിയന്തിരമായി ഇക്കാര്യത്തിൽ ഒരു അന്വേഷണം വേണം.

സത്യാവസ്ഥ പുറത്തുവരണം. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പേലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം. അവർ സർവീസിൽ ഉണ്ടാകാൻ പാടില്ല. ഈ കേസ് ഇല്ലാതാക്കാനുള്ള നീക്കം നടക്കുന്നു എന്തുകൊണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബന്ധുകൾക്ക് കൊടുക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

Tags:    
News Summary - Custody death: Ramesh Chennithala wants to CBI probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.