ട്രഷറികളിലേക്ക്​ ലഭിച്ചത്​ മൂന്നിലൊന്ന്​ തുക മാത്രം

തിരുവനന്തപുരം: നോട്ടുക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ബാങ്കുകളിലടച്ചിരുന്ന പ്രതിദിന ലോട്ടറി കലക്ഷൻ പൂർണമായും ട്രഷറികളിലടക്കാൻ സർക്കാർ നിർദേശം. ഇതുസംബന്ധിച്ച് ഉത്തരവ് ഉടനിറങ്ങും. പ്രതിദിനം 15 മുതൽ 20 കോടി വരെയാണ് ലോട്ടറി വകുപ്പി​െൻറ വരുമാനം. ഇത് ട്രഷറികളിലേെക്കത്തിച്ച് പ്രതിസന്ധിക്ക് അയവ് വരുത്താനാണ് സർക്കാർ നീക്കം. ട്രഷറികളിൽ ലോട്ടറി കലക്ഷൻ സ്വീകരിക്കാൻ സോഫ്റ്റ്വെയറിൽ പുതിയ ക്രമീകരണം ഏർപ്പെടുത്തി.

ഇതോടൊപ്പം ബിവറേജ് കോർപറേഷ​െൻറ കലക്ഷനും  ട്രഷറികളിലേക്കെത്തിക്കാനും നീക്കമുണ്ട്. നിലവിൽ അതത് ഒൗട്ട്ലെറ്റുകളിലെത്തി ബാങ്ക് ഏജൻറുമാർ പ്രതിദിനവരുമാനം സ്വീകരിക്കുന്ന രീതിയാണുള്ളത്. ദിവസം ശരാശരി 20-22 കോടിയാണ് ഇത്തരത്തിൽ ബാങ്കുകളിലെത്തുന്നത്. എന്നാൽ, ഇതിൽ 15 കോടിയുടെ കറൻസി എല്ലാദിവസവും ട്രഷറികൾക്ക് നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, 10 കോടി നൽകാമെന്ന് ബാങ്കുകൾ സമ്മതിച്ചിട്ടുണ്ട്.  ഇത് 15ലേക്കുയർത്താനാണ് സർക്കാർ നീക്കം. ഇതിനുള്ള ചർച്ച പുരോഗമിക്കുകയാണ്.

കെ.എസ്.എഫ്.ഇയിൽനിന്ന് 41.8 കോടി ബുധനാഴ്ച ട്രഷറിയിൽ അടപ്പിച്ചു. വിവിധ ബാങ്കുകൾ വഴി അടച്ചിരുന്ന തുകയാണിത്. പ്രതിസന്ധി തുടർന്നാൽ ശമ്പളമടക്കം ട്രഷറി വഴിയാക്കാനും  ആലോചനയുണ്ട്. ബുധനാഴ്ച രാവിലെ ധനമന്ത്രി, ധനസെക്രട്ടറി, നികുതി സെക്രട്ടറി, ലോട്ടറി ഡയറക്ടർ, ബിവറേജസ് കോർപറേഷൻ എം.ഡി എന്നിവരുടെ യോഗം വിളിച്ചിരുന്നു.

223 ട്രഷറികൾക്കായി 174 കോടിയുടെ കറൻസിയാണ് ബുധനാഴ്ച  സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, ലഭിച്ചത് 64 കോടി മാത്രമാണ്. ഇതാകെട്ട  ആവശ്യപ്പെട്ട കറൻസിയുടെ 30 ശതമാനവും. ബുധനാഴ്ച  ഉച്ചവരെ 53 ട്രഷറികൾക്ക് പണമൊന്നും ലഭിച്ചില്ല. അതേസമയം ലോട്ടറി, കെ.എസ്.എഫ്.ഇ എന്നിവയിൽനിന്നുള്ള കലക്ഷൻ ട്രഷറി വഴിയാക്കിയതിലൂടെ 159 കോടി സർക്കാറിന് വിതരണം ചെയ്യാനായിട്ടുണ്ട്.  സാമൂഹിക ക്ഷേമപെൻഷൻ തുക സർക്കാർ നേരത്തേതന്നെ കൈമാറിക്കഴിഞ്ഞു. അത് സഹകരണസംഘങ്ങൾ വഴി നൽകാനാണ്   കറൻസി ആവശ്യപ്പെടുന്നത്.

40 ശതമാനം എ.ടി.എമ്മും കാലി

നോട്ടുക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ 40 ശതമാനം എ.ടി.എമ്മും കാലി. കേരളത്തിന് റിസർവ് ബാങ്ക് നൽകേണ്ട കറൻസി വിഹിതം കുറഞ്ഞതോടെയാണ് ഇൗ സ്ഥിതി. എ.ടി.എം ഇടപാടുകൾക്കുള്ള സര്‍വിസ് ചാര്‍ജ് ഒഴിവാക്കാന്‍ ഒറ്റയടിക്ക് പണം കൂടുതലായി പിന്‍വലിക്കുന്നതും എ.ടി.എമ്മുകളിൽ നോട്ട് ഇല്ലാതാവാൻ കാരണമാകുന്നുണ്ട്്.
ബാങ്കുകളിൽനിന്ന് വൻതോതിൽ പണം പിൻവലിക്കുകയും അതേസമയം നിക്ഷേപം കുറയുകയും ചെയ്തതും ഒപ്പം ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനുമായി ധനവിതരണ വിഹിതം കുറച്ചതുമാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. റിസർവ് ബാങ്കിനോട് എല്ലാദിവസവും കറൻസി ആവശ്യപ്പെടുന്നുണ്ടെങ്കിലും ചോദിച്ചതി​െൻറ 30 ശതമാനം മാത്രമാണ് ലഭിക്കുന്നത്. വിഹിതം കുറഞ്ഞതി​െൻറ കാരണം റിസർവ് ബാങ്ക് വ്യക്തമാക്കുന്നുമില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.  

 

Tags:    
News Summary - currency shortage in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.