Posted On
date_range Updated On
date_range സഹകരണ ബാങ്കുകളുടെ ഹരജികളില്‍ അഡീ. സോളിസിറ്റര്‍ ജനറല്‍ ഹാജരാകും
കൊച്ചി: അസാധുവായ കറന്‍സി നോട്ടുകള്‍ മാറിനല്‍കാന്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കണമെന്ന ഹരജിയില്‍ അഡീ. സോളിസിറ്റര്‍ ജനറല്‍ നേരിട്ട് ഹാജരാകും. ഹരജികള്‍ ബുധനാഴ്ച പരിഗണനക്കത്തെിയെങ്കിലും അഡീ. സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജന്‍ ഹാജരാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അസാധു നോട്ടുകള്‍ മാറാന്‍ അനുവദിക്കണമെന്നും പുതിയ കറന്‍സികള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് തൃശൂരിലെ കല്ളേറ്റുങ്കര സര്‍വിസ് സഹകരണ ബാങ്ക്, കോഴിക്കോട് സിറ്റി സര്‍വിസ് സഹകരണ ബാങ്ക് തുടങ്ങി ഒട്ടേറെ പ്രാഥമിക സഹകരണ ബാങ്കുകള്‍ നല്‍കിയ ഹരജികളാണ് ഹൈകോടതി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.