തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജിൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങിയതിനെ ചെ ാല്ലി സി.എസ്.െഎ സഭയിൽ വിവാദം. അന്വേഷണമാവശ്യപ്പെട്ട് പുതിയ ഭരണസമിതി സഭാ സിനഡിന ് പരാതി നൽകി. സഭയിലെ വൈദിക സമ്മേളനത്തിലും അതിരൂക്ഷ വിമർശനമാണ് ഇൗ വിഷയത്തിലു ണ്ടായത്.
കാരക്കോണം കോളജിൽ മെഡിക്കൽ സീറ്റിന് വിദ്യാര്‍ഥികളിൽ നിന്ന് മുൻകൂര്‍ പണം വാങ്ങിയിട്ടുണ്ടെന്നും അത് മടക്കിക്കൊടുക്കാമെന്നും ബിഷപ് ധര്‍മരാജ് റസാലം ഫീസ് നിർണയം നടത്തുന്ന ജസ്റ്റിസ് രാജേന്ദ്രബാബു കമീഷന് എഴുതി നൽകിയിരുന്നു. 12 മാസത്തിനകം പണം നൽകാമെന്നാണ് ഉറപ്പ് നൽകിയത്.
ഇക്കാര്യം വൈദിക സമിതിയോഗത്തിൽ ദക്ഷിണ കേരള മഹാ ഇടവക വൈസ് ചെയർമാൻ ഡോ ആർ. ജ്ഞാനദാസ് ഉയർത്തുകയും ചെയ്തു. ‘ബിഷപ് പണം നൽകാമെന്ന് എഴുതി നൽകിയതോടെ കള്ളപ്പണം വെളുത്തു. സർക്കാറിന് മുന്നിൽ ഇനി ഈ പണം അക്കൗണ്ടബിള്‍ ആണ്. സ്ഥാപനത്തിൽ തലവരി വാങ്ങുമെന്ന് പുറത്തറിഞ്ഞതോടെ ഇനി സ്ഥാപനത്തിെൻറ സ്ഥിതി എന്താകും’- എന്ന് ഡോ.ആർ. ജ്ഞാനദാസ് യോഗത്തിൽ പറയുന്നതിെൻറ ദൃശ്യങ്ങൾ പുറത്തുവന്നു.
ഇൗ പണം അക്കൗണ്ടിൽ കാണുന്നിെല്ലന്ന ആരോപണമാണ് പുതിയ ഭരണസമിതി ഉന്നയിക്കുന്നത്. സമാന്തര അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചതെന്നാണ് വെളിപ്പെടുത്തൽ. സമാന്തര അക്കൗണ്ട് കൈകാര്യം ചെയ്തത് ആരെന്നും പുതിയ ഭരണസമിതി ചോദിക്കുന്നു. അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് പഴയ ഭരണസമിതിയുടെയും ബഷപ്പുമായി ബന്ധപ്പെട്ടവരുടെയും വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.