Posted On
date_range Updated On
date_range ട്രാന്‍സ് വുമണിന്റെ കൈയില്‍ കര്‍പ്പൂരം കത്തിച്ച് ക്രൂരത
കൊച്ചി: ട്രാന്‍സ് വുമണിന്റെ കൈവെള്ളയിൽ കര്‍പ്പൂരം കത്തിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റു. കൊച്ചി മരോട്ടിച്ചുവടിലാണ് സംഭവം നടന്നത്. പ്രേത ബാധയൊഴിക്കാനെന്ന പേരിലാണ് കൈവെള്ളയില്‍ കര്‍പ്പൂരം കത്തിച്ച് പിടിച്ചത്. കൈവെള്ള പൊള്ളലേറ്റ് വികൃതമായ നിലയിലാണ്.
ഹോര്‍മോണ്‍ ചികിത്സയുടെ ഭാഗമായി ട്രാന്‍സ് വുമണിന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇത് ഒഴിപ്പിക്കാനെന്ന പേരിലാണ് കർപ്പൂരം കത്തിച്ചത്. കൊല്ലം സ്വദേശിയായ മറ്റൊരു ട്രാൻസ് വുമണാണ് കർപ്പൂരം കത്തിച്ചതെന്ന് പറയുന്നു. ഏറെ നേരെ കര്‍പ്പൂരം കത്തിച്ച് പിടിച്ചതിനെ തുടര്‍ന്ന് ട്രാന്‍സ് വുമണിന്റെ കൈ വെള്ളയില്‍ ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.
സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.