കരുവന്നൂരില്‍ നിര്‍ണായക നീക്കം; കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്കു കൈമാറാമെന്ന് ഇ.ഡി

കൊച്ചി: കരുവന്നൂർ കേസിൽ പ്രതികളിൽനിന്നു കണ്ടുകെട്ടിയ തുക നിക്ഷേപകർക്കു കൈമാറാമെന്ന് ഇ.ഡി. നിക്ഷേപകരില്‍ ചിലര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഇ.ഡി പി.എം.എല്‍എ. കോടതിയില്‍ നിലപാട് അറിയിച്ചത്. പിടിച്ചെടുത്ത തുക, ശരിയായ നിക്ഷേപകര്‍ തന്നെയെന്ന് കോടതിക്ക് ബോധ്യപ്പെടുന്നവര്‍ക്ക് പണം തിരിച്ചു നല്‍കാനുള്ള നടപടിക്രമങ്ങള്‍ കോടതിക്ക് സ്വീകരിക്കാമെന്നും ഇ.ഡി അറിയിച്ചു. ഇതുസംബന്ധിച്ച സത്യവാങ്മൂലം ഇ.ഡി പി.എം.എൽ.എ കോടതിയിൽ സമർപ്പിച്ചു.

108 കോടി രൂപയുടെ സ്വത്തുക്കൾ നിക്ഷേപകർക്കു നൽകുന്നതിൽ എതിർപ്പില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു. പി.എം.എൽ.എ നിയമത്തിലെ പുതിയ ഭേദഗതിയിൽ ഇക്കാര്യം അനുവദിക്കുന്നുണ്ടെന്നും കോടതിയിൽ ഇ.ഡി ചൂണ്ടിക്കാട്ടി.

കരുവന്നൂർ ബാങ്കിലെ കേസിൽ 54 പ്രതികളിൽ നിന്നായി 108 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും സ്വത്തും കണ്ടുകെട്ടിയിരുന്നു. 300 കോടിയോളം രൂപയുടെ നഷ്ടമാണ് ബാങ്കിനു സംഭവിച്ചിരിക്കുന്നതെന്നും ഇ.ഡി വ്യക്തമാക്കി. പണം നിക്ഷേപിച്ച പലർക്കും അവരുടെ പണം തിരികെ ലഭിക്കുന്നില്ല. 

Tags:    
News Summary - Crucial move in Karuvannur; ED said that the confiscated amount can be handed over to the investors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.