തിരുവനന്തപുരം: വാക്സിൻ ക്ഷാമം തുടരുന്നതിനിടെ രണ്ടാം ഡോസുകാർക്ക് തത്സമയ രജിസ്ട്രേഷൻ അനുവദിച്ചും മുൻഗണന നൽകിയും വാക്സിനേഷൻ ആരംഭിച്ചു. കോവിൻ േപാർട്ടലിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശ വർക്കർമാർ, തദ്ദേശ സ്ഥാപന ജീവനക്കാർ എന്നിവരുടെ സഹായത്തോടെ രണ്ടാം ഡോസുകാരെ കണ്ടെത്തി വിതരണ കേന്ദ്രങ്ങളിലെത്താൻ സമയം നൽകുകയാണ് ചെയ്യുന്നത്.
വിതരണ കേന്ദ്രങ്ങളിലെല്ലാം രണ്ടാം ഡോസുകാർക്കാണ് മുൻഗണന. പ്രതിദിനശേഷി 100 ഡോസുകളുള്ള ഒരു സെൻററിൽ 80 പേർ രണ്ടാം ഡോസ് എടുക്കാനുള്ളവരുണ്ടെങ്കിൽ ശേഷിക്കുന്ന 20 സ്ലോട്ടുകൾ മാത്രമേ പുതിയ രജിസ്ട്രേഷനുകൾക്കുണ്ടാവൂ. രണ്ടാം ഡോസുകാർ പൂർണമായി കുത്തിവെപ്പെടുത്ത ശേഷം മുഴുവൻ സ്ലോട്ടുകളും മറ്റുള്ളവർക്കായി പോർട്ടലിൽ പ്രസിദ്ധപ്പെടുത്തും.
ഓണ്‍ലൈന്‍ വഴി രജിസ്റ്റർ ചെയ്ത് ആദ്യ ഡോസ് എടുക്കാന്‍ വന്നവര്‍ക്കും സ്പോട്ട് രജിസ്ട്രേഷന് വഴി രണ്ടാം ഡോസ് എടുക്കാന്‍ വന്നവര്‍ക്കും വാക്സിന് നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം മുൻകൂട്ടി സമയമനുവദിച്ചിട്ടും സ്േപാട്ട് രജിസ്ട്രേഷനായി കൂടുതല്‍ പേെരത്തിയത് പലയിടങ്ങളിലും തിരക്കിനിടയാക്കി.
മുൻകൂട്ടി സമയം ലഭിക്കാത്തവരും രണ്ടാം ഡോസിനായി കേന്ദ്രങ്ങളിലെത്തിയതും നീണ്ട നിരക്കിടയാക്കി. തലസ്ഥാനത്തെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ക്യൂ പ്രധാന റോഡ് വരെ നീണ്ടു. തിരക്കിനിടെ ഒരാള്‍ കുഴഞ്ഞുവീണു. തിരക്ക് കൂടിയതോടെ വരി നിന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്കി. ഇതിനിടെ രജിസ്ട്രേഷനില്ലാതെ ആദ്യ ഡോസ് ലഭിക്കുമെന്ന് കരുതി വന്നവരെയെല്ലാം കാര്യം ബോധ്യപ്പെടുത്തി തിരിച്ചയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.