വിമർശനങ്ങൾ വെട്ടിനിരത്തി; സി.പി.എമ്മിൽ അമർഷം

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ വെ​ട്ടി​നി​ര​ത്തി​യ സം​ഘ​ട​ന റി​പ്പോ​ർ​ട്ടി​നെ​തി​രെ ജി​ല്ല ഘ​ട​ക​ങ്ങ​ളി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു. പി​ണ​റാ​യി വി​ജ​യ​നും എം.​വി. ഗോ​വി​ന്ദ​നു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ജി​ല്ല​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന​ത്.

എ​ന്നാ​ൽ, അ​തെ​ല്ലാം വെ​ട്ടി​മാ​റ്റി മ​റ്റ് കാ​ര​ണ​ങ്ങ​ളി​ൽ പ​രാ​ജ​യം ചാ​രി​യാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ് വി​മ​ർ​ശ​നം. സം​സ്ഥാ​ന സ​മി​തി​യു​ടെ ഭേ​ദ​ഗ​തി​ക​ളോ​ടെ റി​പ്പോ​ർ​ട്ട് വീ​ണ്ടും കീ​ഴ്ഘ​ട​ക​ങ്ങ​ളി​ലേ​ക്ക് എ​ത്തു​മ്പോ​ഴാ​ണ് അ​മ​ർ​ഷം രൂ​ക്ഷ​പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് വ​ഴി​മാ​റു​ന്ന​ത്. വ്യ​ക്തി​ക​ൾ​ക്ക് തെ​റ്റു​പ​റ്റി​യി​ല്ലെ​ന്നും പാ​ർ​ട്ടി​ക്കാ​ണ് വീ​ഴ്ച​യെ​ന്നും സ്ഥാ​പി​ക്കു​ന്ന റി​പ്പോ​ർ​ട്ടാ​ണ് ജി​ല്ല​ക​ളി​ലേ​ക്കെ​ത്തു​ന്ന​ത്.

അ​ങ്ങ​നെ​യെ​ങ്കി​ൽ എ​ങ്ങ​നെ തെ​റ്റു​തി​രു​ത്തു​മെ​ന്ന ചോ​ദ്യ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യി​ല​ട​ക്കം ഉ​യ​ർ​ന്ന​ത്. ന​യ​പ​ര​വും സം​ഘ​ട​നാ​പ​ര​വു​മാ​യ വീ​ഴ്ച​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും ഇ​വ ച​ർ​ച്ച​ചെ​യ്യാ​നും തി​രു​ത്താ​നും പ്ര​ത്യേ​ക പ്ലീ​നം ചേ​ര​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ഉ​യ​ർ​ന്നെ​ങ്കി​ലും പ​രി​ഗ​ണി​ച്ചി​ല്ല. മ​റി​ച്ച്, ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ അ​ട​ക്കം പ​ങ്കെ​ടു​പ്പി​ച്ച് ആ​ഗ​സ്റ്റി​ൽ വി​ശാ​ല സം​സ്ഥാ​ന ക​മ്മി​റ്റി ചേ​രാ​നാ​ണ് നേ​തൃ​ത്വ​ത്തി​ന്റെ തീ​രു​മാ​നം.

വെ​ള്ളാ​പ്പ​ള്ളി, സ്വ​ർ​ണ​ക്കൊ​ള്ള, ത​ളി​പ്പ​റ​മ്പി​ലെ സ്ഥാ​നാ​ർ​ഥി​ത്വം അ​ട​ക്കം വി​ഷ​യ​ങ്ങ​ളി​ലെ നി​ല​പാ​ടു​ക​ളി​ൽ വീ​ഴ്ച സ​മ്മ​തി​ക്കു​മ്പോ​ഴും വീ​ഴ്ച​വ​രു​ത്തി​യ​വ​ർ ആ​ര് എ​ന്ന​തി​ൽ റി​പ്പോ​ർ​ട്ട് നി​ശ്ശ​ബ്ദ​മാ​ണ്. സ്വ​ർ​ണ​ക്കൊ​ള്ള വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് വീ​ഴ്ച​യാ​യി എ​ന്ന​ത​ല്ല, ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന എ​തി​ർ​പ്ര​ചാ​ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ വി​ശ്വ​സി​ച്ചു​വെ​ന്ന​താ​ണ് പ​രാ​ജ​യ​കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. വെ​ള്ളാ​പ്പ​ള്ളി​യു​മാ​യി വേ​ദി പ​ങ്കി​ടു​ക​യും പ്ര​ശം​സ ചൊ​രി​യു​ക​യും ചെ​യ്ത​ത് യാ​ഥാ​ർ​ഥ്യ​മാ​യി നി​ൽ​ക്കെ, വെ​ള്ളാ​പ്പ​ള്ളി​യു​ടെ വി​ദ്വേ​ഷ​പ്ര​ചാ​ര​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ ഊ​ക്ക് പോ​രാ​യി​രു​ന്നെ​ന്നാ​ണ് സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം.

ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം ശ​ക്ത​മാ​യി​രു​ന്നെ​ന്ന് ഘ​ട​ക​ങ്ങ​ളി​ൽ വി​മ​ർ​ശ​ന​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഭ​ര​ണ​ത്തു​ട​ർ​ച്ച പാ​ർ​ട്ടി​യെ ആ​ല​സ്യ​ത്തി​ലാ​ക്കി എ​ന്ന മൃ​ദു​പ​രാ​മ​ർ​ശ​മാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. സെ​ക്ര​ട്ടേ​റി​യ​റ്റ് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ വ​ലി​യ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി​യാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ വീ​ഴ്ച​ക​ളി​ല്ലെ​ന്നാ​യി​രു​ന്നു സെ​ക്ര​ട്ടേ​റി​യ​റ്റ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്ന​തോ​ടെ​യാ​ണ് ത​ളി​പ്പ​റ​മ്പി​ലും പ​യ്യ​ന്നൂ​രി​ലും വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന സ്വ​യം​വി​മ​ർ​ശ​ന​ത്തി​ന് ത​യാ​റാ​യ​ത്.

പി​ണ​റാ​യി വി​ജ​യ​നും എം.​വി. ഗോ​വി​ന്ദ​നു​മെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ളി​ൽ വ​ലി​യ സം​ര​ക്ഷ​ണ​ക​വ​ച​മാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​നി​ന്ന് ഉ​ണ്ടാ​യ​ത്. ഇ​ക്കാ​ര്യം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​ന​വി​ധേ​യ​മാ​യെ​ങ്കി​ലും റി​പ്പോ​ർ​ട്ടി​ൽ ഇ​ടം​പി​ടി​ച്ചി​ല്ല.

പ്രചരിക്കുന്നത് കള്ളക്കഥകൾ -സി.പി.എം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്‌ അ​വ​ലോ​ക​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ പ്ര​ച​രി​പ്പി​ക്കു​ന്ന ക​ള്ള​ക്ക​ഥ​ക​ള്‍ യു.​ഡി.​എ​ഫി​ന്റെ ഭ​ര​ണ​പ​രാ​ജ​യം മ​റ​യ്ക്കാ​നാ​ണെ​ന്ന്‌ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ്‌. തെ​ര​ഞ്ഞെ​ടു​പ്പ്‌ പ​രാ​ജ​യം വി​ല​യി​രു​ത്തി പാ​ർ​ട്ടി ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍ട്ടി​ല്‍ അ​സം​തൃ​പ്‌​തി കീ​ഴ്‌​ഘ​ട​ക​ങ്ങ​ളി​ലേ​ക്ക്‌ വ്യാ​പി​ക്കു​ന്നു​വെ​ന്നാ​ണ്‌ ചി​ല​ര്‍ ക​ണ്ടു​പി​ടി​ച്ച​ത്‌. പ​രാ​ജ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ കീ​ഴ്‌​ഘ​ട​ക​ങ്ങ​ളി​ല്‍ ച​ര്‍ച്ച ന​ട​ത്തി, അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍ട്ട്‌ സം​സ്ഥാ​ന ക​മ്മി​റ്റി ഐ​ക്യ​ക​ണ്‌​ഠ്യേ​ന അം​ഗീ​ക​രി​ക്കു​ക​യാ​ണ്‌ ചെ​യ്‌​ത​ത്‌. ആ ​റി​പ്പോ​ര്‍ട്ടി​നെ സം​ബ​ന്ധി​ച്ചാ​ണ്‌ നേ​താ​ക്ക​ള്‍ക്കി​ട​യി​ല്‍ അ​സം​തൃ​പ്‌​തി​യു​ണ്ടെ​ന്ന രീ​തി​യി​ല്‍ വാ​ര്‍ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്‌.

സെ​ക്ര​ട്ട​റി​യേ​റ്റ്‌ ഐ​ക്യ​ക​ണ്‌​ഠ്യേ​ന എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ല്‍ ചി​ല​ര്‍ക്ക്‌ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന രീ​തി​യി​ല്‍ വാ​ര്‍ത്ത പ്ര​ച​രി​പ്പി​ക്കു​ന്ന​ത്‌ വ​സ്‌​തു​താ​പ​ര​മ​ല്ല. സ്ഥാ​പി​ത താ​ല്‍പ​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ര്‍ട്ടി വി​ട്ടു​പോ​യി മ​ത്സ​രി​ച്ച​യാ​ളു​ക​ളും പാ​ർ​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നെ​ന്ന വ്യാ​ജേ​ന ക​ള്ള​ക്ക​ഥ​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്‌. അ​ധി​കാ​ര​മോ​ഹ​ത്തി​ന്റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ്‌ ഘ​ട്ട​ത്തി​ല്‍ പാ​ർ​ട്ടി​വി​ട്ട് യു.​ഡി.​എ​ഫി​ലെ​ത്തി​യ​വ​രാ​ണ്‌ അ​വ​രു​ടെ തെ​റ്റു​ക​ളെ ന്യാ​യീ​ക​രി​ക്കാ​ന്‍ ക​ള്ള​ക്ക​ഥ​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്‌-​സെ​ക്ര​ട്ട​റി​യേ​റ്റ്‌ പ്ര​സ്‌​താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

Tags:    
News Summary - Criticisms were met with anger in the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.