ഇരിട്ടി: പയഞ്ചേരി വികാസ് നഗറിലെ പരേതനായ കരിന്ത കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ ഭാര്യ സരോജിനി (60) മുഴക്കുന്നിലെ തറവാട്ടുവീട്ടിൽ തൂങ്ങിമരിച്ച സംഭവം പീഡനത്തെ തുടർന്നാണെന്ന് സംശയം. സംഭവം സംബന്ധിച്ച് ഒരാളെ കസ്റ്റഡിയിലെടുത്തു. മാർച്ച് 30ന് ഉച്ചകഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലായ സഹോദരി തറവാട്ടുവീട്ടിലേക്ക് വരുന്നതിനാൽ വീട് വൃത്തിയാക്കുന്നതിനായി പോയതായിരുന്നു സരോജിനി. അന്നേദിവസംതന്നെ വൈകീേട്ടാടെ തൂങ്ങിമരിച്ചനിലയിൽ കണ്ടു. മുഴക്കുന്ന് പൊലീസ് ഇൻക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി പയഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരിക്കുന്നതിനുമുമ്പ് ലൈംഗികപീഡനം നടന്നതായി കണ്ടെത്തി. സംഭവം നടന്ന വീടും പരിസരവും െഎ.ജി, എസ്.പി, ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി.ഇേതത്തുടർന്ന് മുഴക്കുന്ന് എസ്.െഎ രാജേഷിെൻറ നേതൃത്വത്തിൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.