യുവാവ്​ തലക്കടിയേറ്റ്​ കൊല്ല​പ്പെട്ട കേസിൽ പ്രതി അറസ്​റ്റിൽ

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തിൽ എറണാകുളം സ്വദേശിയെ ടൗൺ പൊലീസ് അറസ്​റ്റ ്​ ചെയ്തു. തലക്കടിയേറ്റ് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാലാട് ഊരത്താൻകണ്ടിയിലെ ഷൈജു (42) മരിച്ച സംഭവത്ത ിലാണ് എറണാകുളം ഞാറയ്ക്കൽ പുതുവൈപ്പിനിലെ ശ്രീഗുരു വിനായകനെ (33) പൊലീസ് അറസ്​റ്റ്​ ചെയ്തത്. പ്രകൃതിവിരുദ്ധ പീഡന ം ചെറുത്തതിനെ തുടർന്നുണ്ടായ കൈയാങ്കളിയാണ് കൊലയിൽ കലാശിച്ചതെന്ന് പ്രതി സമ്മതിച്ചതായി ടൗൺ ഡിവൈ.എസ്.പി പി.പി. സദ ാനന്ദൻ പറഞ്ഞു.

ഡിസംബർ 12ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. 13ന് പുലർച്ച പ്രഭാതസവാരിക്കിറങ്ങിയവരാണ് ഷൈജുവിന െ പയ്യാമ്പലം ബീച്ചിൽ അവശനിലയിൽ കണ്ടത്. തുടർന്ന് പൊലീസും അഗ്​നിശമന സേനാംഗങ്ങളും ചേർന്ന് ജില്ല ആശുപത്രിയിലെത്തിക്കുകയായിരുന്നു. നില മോശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേദിവസം മരിച്ചു.

12ന് വൈകീട്ട് ഷൈജുവും ശ്രീഗുരുവും ഉൾ​െപ്പടെയുള്ള ആറംഗസംഘം പയ്യാമ്പലത്ത് മദ്യപിച്ചിരുന്നു. മറ്റുള്ളവർ പിരിഞ്ഞശേഷം ശ്രീഗുരു ഷൈജുവിനെ പ്രകൃതിവിരുദ്ധ ബന്ധത്തിന് പ്രേരിപ്പിച്ചുവെന്നും ഇത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. കല്ലുകൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ബോധംകെട്ടുവീണ ഷൈജുവിനെ ബീച്ചിൽ ഉപേക്ഷിച്ചശേഷം ശ്രീഗുരു കോയമ്പത്തൂരിലേക്ക് മുങ്ങി.

സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് മദ്യപസംഘത്തിലുണ്ടായിരുന്നവരെ മുഴുവൻ ചോദ്യംചെയ്തു. അപ്പോഴാണ് കൂട്ടത്തിലുണ്ടായിരുന്ന ശ്രീഗുരുവിനെ കാണാതായത്​ സംശയത്തിനിടയാക്കിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്തനിലയിലുമായിരുന്നു. തിരി​െക കണ്ണൂരിലെത്തിയപ്പോൾ മറ്റൊരു നമ്പറിൽനിന്ന് സുഹൃത്തുക്കളെ വിളിച്ചു. ഷൈജു മരിച്ച വിവരമറിഞ്ഞതോടെ വീണ്ടും കോയമ്പത്തൂരിലേക്ക് മുങ്ങി. വ്യാഴാഴ്ച രാത്രി കോയമ്പത്തൂരിൽ ​െവച്ചാണ്​ ഇയാളെ പൊലീസ് അറസ്​റ്റ്​ ചെയ്തത്.

കണ്ണൂർ പടന്നപ്പാലത്ത് യുവാവിനെ തലക്കടിച്ച് കൊന്നതുൾ​െപ്പടെ നിരവധി കേസിൽ പ്രതിയാണ് ശ്രീഗുരുവെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി പി.പി. സദാനന്ദൻ, സി.ഐ ടി.കെ. രത്നകുമാർ, എസ്.ഐമാരായ ശ്രീജിത്ത് കൊടേരി, ജിജേഷ്, എ.എസ്.ഐ അനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സഞ്ജയ്, രഞ്ജിത്ത്, സജിത്ത്, ലിജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Crime news - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.