തപസ്യ
Posted On
date_range Updated On
date_range ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാൾ തലയിൽ കൊണ്ട വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു
മലപ്പുറം: സ്‌കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാൾ തലയിൽ കൊണ്ട് ഗുരുതര പരിക്കേറ്റ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം കോട്ടക്കൽ കോട്ടൂർ എ.കെ.എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി തപസ്യയാണ് മരിച്ചത്.
പത്ത് ദിവസം മുമ്പ് സ്‌കൂളിൽ പി.ടി പീരിയഡിൽ കുട്ടികൾ കളിച്ചു കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. തലക്ക് ഗുരുതര പരിക്കേറ്റ തപസ്യയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദ്യാർഥിനിയെ സ്വദേശമായ മുംബൈയിലേക്ക് കൊണ്ടു പോയി. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെയാണ് തപസ്യ മരിച്ചത്.
സ്വർണാഭരണ നിർമാണവുമായി ബന്ധപ്പെട്ട ജോലിക്കായി കോട്ടക്കലിൽ താമസിച്ചു വരികയായിരുന്നു മുംബൈ സ്വദേശിയായ തപസ്യയുടെ കുടുംബം. പരശു സേട്ട് ആണ് പിതാവ്. മാതാവ് സുപ്രിയ. സ്നേഹ, വേദാന്ത് എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.