റവന്യൂമന്ത്രിക്കെതിരെ സി.പി.​െഎ യോഗത്തിൽ വിമർശനം

തി​രു​വ​ന​ന്ത​പു​രം: ‘ഒാ​ഖി’ ചു​ഴ​ലി​ക്കാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും വ​കു​പ്പി​നും വീ​ഴ്​​ച സം​ഭ​വി​ച്ച​താ​യി സി.​പി.​െ​എ സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മ​തി​യാ​യ മു​ന്നൊ​രു​ക്കം കൈ​ക്കൊ​ള്ളു​ന്ന​തി​ലും ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ റ​വ​ന്യൂ വ​കു​പ്പി​ൽ​നി​ന്നു​ണ്ടാ​യി​ല്ല. 

വ​കു​പ്പി​ന്​ കീ​ഴി​െ​ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം പ​രി​താ​പ​ക​ര​മാ​ണ്. മ​തി​യാ​യ മു​ൻ​ക​രു​ത​ൽ അ​തോ​റി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ര​യും വ​ലി​യ ദു​ര​ന്തം സം​സ്ഥാ​ന​ത്തു​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. റ​വ​ന്യൂ​വ​കു​പ്പ്​ നി​ഴ​​ലാ​യി മാ​റു​ന്ന കാ​ഴ്​​ച​യാ​ണ്​ പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലു​മു​ണ്ടാ​യ​ത്. സം​ഭ​വ​മു​​ണ്ടാ​യ​പ്പോ​ൾ​ത​ന്നെ റ​വ​ന്യൂ​മ​ന്ത്രി​ക്ക്​ പ്ര​ശ്​​ന​ബാ​ധി​ത സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​മാ​യി​രു​ന്നെ​ന്നും അം​ഗ​ങ്ങ​ളി​ൽ ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദു​​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും പാ​ളി​ച്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്കു​​മെ​ന്ന്​ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ യോ​ഗ​ത്തെ അ​റി​യി​ച്ചു. 

ഒാ​ഖി ചു​ഴ​ലി​ക്കാ​റ്റ്​ സം​ഭ​വി​ച്ച്​ വ്യ​ക്​​ത​മാ​യ മു​ന്ന​റി​യി​പ്പ്​ നേ​ര​ത്തേ ല​ഭി​ച്ചി​രു​ന്നി​ല്ല. അ​തു​ ല​ഭി​ച്ച​യു​ട​ൻ​ത​ന്നെ കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​യി. ഇ​ത്ത​ര​ത്തി​ലൊ​രു ദു​ര​ന്തം മു​മ്പ്​ ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്തി​നാ​ൽ കാ​ര്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ കൈ​ക്കൊ​ള്ളാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രോ​ക്ഷ​മാ​യി സ​മ്മ​തി​ച്ചു കെ.​ഇ. ഇ​സ്​​മ​യി​ലി​നെ​തി​രാ​യ ദേ​ശീ​യ എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗീ​ക​രി​ച്ച പ്ര​മേ​യ​വും സം​സ്ഥാ​ന കൗ​ൺ​സി​ലി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ​സ്​​മ​യി​ലി​​െൻറ ന​ട​പ​ടി പാ​ർ​ട്ടി​യു​ടെ സ​ൽ​പ്പേ​രി​ന്​ ക​ള​ങ്ക​മു​ണ്ടാ​ക്കി​യെ​ന്നും ഒ​രു മു​തി​ർ​ന്ന നേ​താ​വി​ൽ​നി​ന്നു​മു​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത ന​ട​പ​ടി​യാ​ണ്​ അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്നു​ണ്ടാ​യ​തെ​ന്നും ചി​ല അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച കാ​ര്യ​വും ച​ർ​ച്ച ചെ​യ്​​തു. 

ദേ​ശീ​യ​ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സു​മാ​യു​ള്ള ബ​ന്ധം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ജ​നു​വ​രി 16ന്​ ​ശേ​ഷം  ച​ർ​ച്ച ചെ​യ്യു​മെ​ന്ന്​ ദേ​ശീ​യ നേ​താ​ക്ക​ൾ യോ​ഗ​ത്തെ അ​റി​യി​ച്ചു. പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന-​ദേ​ശീ​യ സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഒ​രു​ക്കം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും യോ​ഗം ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്. സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗം ബു​ധ​നാ​ഴ്​​ച​യും തു​ട​രും.

Tags:    
News Summary - Cricism in CPI Meeting-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.