Posted On
date_range Updated On
date_range െപട്രോൾ പമ്പിലേക്ക് ക്രെയിൻ ഇടിച്ചു കയറി യുവാവ് മരിച്ചു
കൊച്ചി: െപട്രോൾ പമ്പിലേക്ക് ക്രെയിൻ ഇടിച്ചുകയറി യുവാവ് മരിച്ചു. എറണാകുളം നോർത്തിലെ പെട്രോൾ പമ്പിലേക്ക് നിയന്ത്രണം വിട്ട ക്രെയിൻ ഇടിച്ചുകയറി എരമല്ലൂർ സ്വദേശി റിയാസ് ഇബ്രാഹീമാണ് (21) മരിച്ചത്. പമ്പില്‍ പെട്രോള്‍ നിറക്കാന്‍ എത്തിയതായിരുന്നു റിയാസ്. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.
കലൂര്‍ ഭാഗത്തുനിന്ന് വന്ന ക്രെയിൻ നോര്‍ത്ത് മേല്‍പാലം ഇറങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെടുകയും ടൗണ്‍ഹാളിന് സമീപത്തെ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. റിയാസിെൻറ ശരീരത്തിൽ ക്രെയിന്‍ കയറിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മൃതദേഹം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോർച്ചറിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.