സി.പി.എമ്മിലെ തർക്കം; മലക്കം മറിഞ്ഞ് കുഞ്ഞാലിക്കുട്ടി, ആഭ്യന്തര വിഷ​യമെന്നത് ആദ്യപ്രതികരണമായിരുന്നെന്ന്

ഇ.പി. ജയരാജനെതിരെ ഉയർന്ന ആരോപണം അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് മുസ്‍ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ ജയരാജൻ വിഷയം സി.പി.എമ്മിന്റെ ആഭ്യന്തപ്രശ്നം മാത്രമാണെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ലീഗ് പ്രവർത്തകരിൽ നിന്നുണ്ടായത്. കെ.എം. ഷാജിയും, കെ.പി.എ മജീദും സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. യൂത്ത് ലീഗും​ വിമർശനവുമായി രംഗത്തുണ്ട്.

ജയരാജൻ വിഷയത്തിൽ ആദ്യമായാണ് പ്രതികരിക്കുന്നതെന്നാണിന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. നേരത്തെ ആഭ്യന്തര വിഷയമെന്ന് പറഞ്ഞത് ആദ്യപ്രതികരണമാ​ണെന്നാണ് കുഞ്ഞാലിക്കുട്ടി നൽകുന്ന ​വിശദീകരണം. ഇ.പി. ജയരാജൻ വിഷയത്തിൽ ലീഗിൽ ഭിന്നാഭിപ്രായമാണെന്ന വാർത്ത വന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി രംഗത്ത് വന്നത്. ഇ.പിക്കെതിരായ ആരോപണം ഗൗരവമുള്ളത്. സാമ്പത്തിക ആരോപണം അന്വേഷിക്കണ​ം. സർക്കാറിനെതിരെ വൻ പ്രക്ഷോഭമാണ് വരാനിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേരത്തെ കുഞ്ഞാലിക്കുട്ടിയു​ടെ അഭിപ്രായത്തെ തള്ളി കെ.പി.എ. മജീദി​െൻറ പ്രതികരണത്തിനു പിന്നാലെ കെ.എം. ഷാജിയും യൂത്ത് ലീഗും രംഗത്ത് വന്നിരുന്നു. ഇന്നലെ വയനാട്ടിൽ നടന്ന പൊതു​യോഗത്തിലാണ് കെ.എം. ഷാജിയുടെ പ്രതികരണം. ജയരാജനെതിരേയുള്ള ആരോപണത്തിനു പിന്നിൽ പിണറായി വിജയനാണെന്ന് കെ.എം. ഷാജി പറഞ്ഞു. ഇത്, പുതിയ വിഷയമല്ല. എത്രയോ വർഷമായി കുന്നിടിക്കൽ നാടറിഞ്ഞിട്ട്. കോടിക്കണക്കിന് രൂപ നിക്ഷേപിച്ച ചെയ്ത പദ്ധതിയാണ്. അതിന് എല്ലാ അനുമതിയും കൊടുത്തത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദ​െൻറ ഭാര്യയാണ്. ഇ.പിയുടെ ചിറകരിയാൻ പിണറായി വിജയൻ മൂലക്കിരുത്തിയ പി ജയരാജനെ കൊണ്ടുവന്നിരിക്കയാണിപ്പോൾ. എന്നിട്ട് പി. ജയരാജൻ പുതിയ കണ്ടുപിടിത്തം പോലെ പഴയ പരാതി പുതിയതാക്കി കൊണ്ടുവന്ന് കൊടുത്തിരിക്കുകയാണ്. പിണറായി വിജയന് പറ്റാതായാൽ ഇതാണ് എല്ലാവരുടേയും സ്ഥിതി. അത് പിണറായിയുടെ ശൈലിയ​ാണെന്നും ഷാജി പറഞ്ഞു.

ജയരാജൻ വിവാദം സിപിഎമ്മി​െൻറ ആഭ്യന്തര കാര്യമാണെന്നും അതിൽ ലീഗിന് ഇടപെടേണ്ടതില്ലെന്നും പറഞ്ഞ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു കുഞ്ഞാലിക്കുട്ടി ചെയ്തതത്. ലീഗ്, സി.പി.എം സൗഹൃദമാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം മയപ്പെടുത്തിയതിനു പിന്ന​ി​െലന്നാണ് വിമർശനം.

ഈ സാഹചര്യത്തിൽ കെ.പി.എ. മജീദ് ഫേസ് ബുക്കിലിട്ട രൂക്ഷവിമർശനം ഏറെ ചർച്ചയാവുകയാണ്. സാമൂഹിക മാധ്യമങ്ങളിലും ഇതുസംബന്ധിച്ച ചർച്ച ചൂട് പിടിക്കുകയാണ്. കു​റിപ്പി​െൻറ പൂർണ രൂപം: ` കുന്നിടിച്ചും ജലം ഊറ്റിയും സി.പി.എം നേതാവ് ഇ.പി ജയരാജനും മകനും കൂടി പണിത ആയുർവേദ റിസോർട്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അടയാളപ്പെടുത്തൽ നടത്തിയ മൊറാഴയിലാണ് ആരെയും കൂസാതെയുള്ള ഈ വൈദേകം. മൊറാഴ ഉടുപ്പിലെ പത്തേക്കർ കുന്ന് പൂർണമായും ഇടിച്ച് നിരത്തി. അരുതേ എന്ന് പറഞ്ഞ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ളവരെ ആട്ടിയോടിച്ചു.

പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭ അതിവേഗം റിസോർട്ടിന് അനുമതി നൽകി. ഒരു ചുവപ്പുനാടയിലും ആ അപേക്ഷ കുടുങ്ങിയില്ല. ഏതാണീ നഗരസഭയെന്ന് എല്ലാവർക്കും അറിയാം. കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം കൺവൻഷൻ സെന്റർ പണിയാനായി വിനിയോഗിച്ച പ്രവാസിക്ക് പ്രവർത്തനത്തിന് അനുമതി നൽകാതെ ആ മനുഷ്യനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അതേ നഗരസഭ. നിർമ്മാണം തടയാൻ ഒരു ചെങ്കൊടിയും ഉയർന്നില്ല. എതിർപ്പുകളെയെല്ലാം ചെങ്കൊടി കൊണ്ട് നിശ്ശബ്ദമാക്കി. റിസോർട്ട് നിർമ്മാണത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണ്. പിണറായി ഇതുവരെയും മിണ്ടിയിട്ടില്ല. ഈ അനീതിക്കെതിരെ മിണ്ടിയേ തീരൂ''.

Tags:    
News Summary - Crack in CPM: P.K. Kunhalikutty press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.