Posted On
date_range Updated On
date_range സി.പി.എം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ കൊല്ലത്ത്
തിരുവനന്തപുരം: സി.പി.എം 24 ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാനത്തെ പാർട്ടി സമ്മേളനങ്ങൾക്ക് സെപ്റ്റംബറിൽ തുടക്കമാകും. സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ കൊല്ലത്ത് നടക്കും. ബ്രാഞ്ച്-ലോക്കൽ സമ്മേളനങ്ങൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ്.
ഏരിയ സമ്മേളനങ്ങൾ നവംബറിൽ. ജില്ല സമ്മേളനങ്ങൾ ഡിസംബറിലും ജനുവരിയിലും നടക്കും. ഏപ്രിലിൽ മധുരയിലാണ് പാർട്ടി കോൺഗ്രസ്. തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പരിഹാരം കാണുന്നതിനൊപ്പം പാര്‍ട്ടിയെ സംഘടനപരമായി ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനങ്ങളിലേക്ക് സി.പി.എം കടക്കുന്നത്.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനും 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്കും പാര്‍ട്ടി നീങ്ങുക സമ്മേളനങ്ങള്‍ക്ക് ശേഷമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.