മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ സി.പി.എം രംഗത്ത്

ഇടുക്കി: മൂന്നാർ ദൗത്യ സംഘം ചെറുകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെ സി.പി.എം രംഗത്ത്. ഭൂവുടമകളെ സംഘടിപ്പിച്ച് സി.പി.എം സമരത്തിന് ഒരുങ്ങുന്നു. ആദ്യ പടിയായി ചെറുകിടക്കാരെ ഒഴിപ്പിക്കുന്നതിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് ചിന്നക്കനാൽ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കലക്ടർക്ക് നിവേദനം നൽകും. ഒഴിപ്പിക്കൽ തുടർന്നാൽ ജനങ്ങളെ ഇറക്കി തടയാനാണ് സി.പി.എം തീരുമാനം.

അതേസമയം, അനധികൃത ഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തരവായ കേസുകളിൽ പട്ടയം ലഭിക്കാൻ അർഹതയുള്ളവരൊഴികെയുള്ള അനധികൃത കൈയേറ്റം ഒഴുപ്പിക്കുന്നതിനാണ് റവന്യൂ വകുപ്പ് ദൗത്യ സംഘത്തെ നിയോഗിച്ചത്. ദൗത്യ സംഘത്തിന് ആവശ്യമായ പൊലീസ് സംരക്ഷണം ജില്ല പൊലീസ് മേധാവി നൽകണമെന്നാണ് റവന്യു വകുപ്പിന്റെ ഉത്തരവ്. അതനുസരിച്ചാണ് നടപടി തുടരുന്നത്.

വർഷങ്ങളായി കൈവശഭൂമിയിൽ കൃഷി ചെയ്ത ജീവിക്കുന്ന 188 പേർ കൈയേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സി.പി.എം പറയുന്നത്. കുടിയിറക്കിയതിൽ മൂന്നു പേർ ഇത്തരത്തിൽ പെട്ടവരാണെന്നും ചൂണ്ടിക്കാണിക്കുന്നു. കലക്ടർ കോടതിക്ക് നൽകിയ പട്ടികയിൽ 330 പേരാണുള്ളത്. ഇതിൽ കോടതി ഉത്തരവുള്ളവരെ കുടിയിറിക്കനാണ് നീക്കം.

പേര് വെളിപ്പെടുത്താത്ത 17 പേർ ഉൾപ്പെടെ 35 വൻകിട കൈയേറ്റങ്ങൾ പട്ടികയിലുണ്ട്. ഇവരുടെ കൈവശം മാത്രം 200 ലധികം ഏക്കർ ഭൂമിയുണ്ടെന്നും ഇത് ആദ്യം ഒഴിപ്പിക്കണമെന്നുമാണ് സി.പി.എം നിലപാട്. അഞ്ച് സെന്റ് മുതൽ നാല് ഏക്കർ വരെയുള്ളവരെ ഒഴിപ്പിക്കുവാൻ പാടില്ല ഒഴിപ്പിച്ചാൽ നഷ്ടപരിഹാരം നൽകണം. വിഷയത്തിൽ സർക്കാർ തീരുമാനം ഉണ്ടാകുന്നതുവരെ ചെറുകിട കർഷകരെ ഒഴിപ്പിക്കുന്നത് പൂർണമായി നിർത്തിവെക്കണം എന്നും സി.പി.എം ആവശ്യപ്പെടുന്നത്.

Tags:    
News Summary - CPM stands against eviction of encroachment in Munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.