ആശ സമരം, പ്രതിപക്ഷ നേതൃനിർണയം: സി.പി.ഐയെ തള്ളി സി.പി.എം

തി​രു​വ​ന​ന്ത​പു​രം: ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​ര​ത്തി​ലും പ്ര​തി​പ​ക്ഷ നേ​തൃ​നി​ർ​ണ​യ​ത്തി​ലു​മ​ട​ക്കം സി.​പി.​ഐ നി​ല​പാ​ടു​ക​ൾ ത​ള്ളി സി.​പി.​എം. പ്ര​തി​പ​ക്ഷ നേ​താ​വാ​യി പി​ണ​റാ​യി വി​ജ​യ​ൻ വ​രേ​ണ്ട​തി​​ല്ലെ​ന്ന സി.​പി.​ഐ നി​ല​പാ​ടി​നെ കു​റി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലെ ചോ​ദ്യ​ത്തി​ന്,​ ‘പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രാ​ണ് എ​ന്ന​ത് സി.​പി.​എ​മ്മാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്​’ എ​ന്നാ​യി​രു​ന്നു സി.​പി.​എം നേ​താ​വും മു​ന്ന​ണി ക​ൺ​വീ​ന​റു​മാ​യ ടി.​പി. രാ​മ​കൃ​ഷ്ണ​​ന്‍റെ മ​റു​പ​ടി.

‘‘ആ​ശാ​സ​മ​ര​ത്തോ​ട് സ​ർ​ക്കാ​ർ കൈ​കൊ​ണ്ട നി​ല​പാ​ട് തെ​റ്റാ​യി​രു​ന്നു​വെ​ന്ന് ഇ​ട​തു​മു​ന്ന​ണി​ക്ക്​ അ​ഭി​പ്രാ​യ​മി​ല്ല. അ​ങ്ങ​നെ അ​ഭി​​പ്രാ​യ​മു​ണ്ടെ​ങ്കി​ൽ സി.​പി.​ഐ വി​ശ​ദീ​ക​രി​ക്ക​ട്ടെ.

അ​ത് ഇ​ട​തു​മു​ന്ന​ണി​യു​ടെ നി​ല​പാ​ടെ​ന്ന നി​ല​യി​ൽ ത​ന്‍റെ ത​ല​യി​ൽ വെ​യ്ക്കേ​ണ്ട. ആ​ശാ​സ​മ​ര​ത്തി​ന് ല​ക്ഷ്യം പ്ര​ശ്നം പ​രി​ഹ​രി​ക്ക​ലാ​യി​രു​ന്നി​ല്ല. രാ​ഷ്ട്രീ​യ​മാ​യി വേ​റെ വ​ഴി തി​രി​ച്ചു​വി​ടാ​നാ​ണ് ശ്ര​മ​മു​ണ്ടാ​യ​ത്’’-​ടി.​പി പ​റ​ഞ്ഞു. ആ​ശാ​സ​മ​ര​ത്തി​ൽ കു​റ്റ​സ​മ്മ​ത​വു​മാ​യി സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്​ വി​ശ്വം രം​ഗ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ്​ സി.​പി.​എം നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്.

​പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​സ്ഥാ​നം സി.​പി.​ഐ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് അ​വ​രോ​ട് അ​ന്വേ​ഷി​ച്ചാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ പ്ര​തി​ക​ര​ണം. ‘‘സി.​പി.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ പ്ര​സ്താ​വ​ന ‘ജ​ന​യു​ഗ’​ത്തി​ൽ പൂ​ർ​ണ​രൂ​പ​ത്തി​ൽ വ​ന്നി​ട്ടു​ണ്ട്.

അ​തി​ലൊ​ന്നും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട​താ​യി താ​ൻ ക​ണ്ടി​ല്ല. പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​കാ​ൻ പാ​ടി​ല്ലെ​ന്ന നി​ല​പാ​ട് സി.​പി.​ഐ എ​ടു​ത്ത​താ​യി ത​നി​ക്ക​റി​യി​ല്ല. ഉ​പ​നേ​തൃ​സ്​​ഥാ​നം വേ​ണ​മെ​ന്ന​ത്​ സി.​പി.​ഐ അ​വ​രു​ടെ അ​ഭി​പ്രാ​യ​മാ​യി പ​റ​ഞ്ഞു. അ​ത്ര ക​ണ്ടാ​ൽ മ​തി. പാ​ർ​ട്ടി എ​ന്ന നി​ല​ക്ക് അ​വ​ർ​ക്ക് അ​ത് പ​റ​യാം.

പ​ക്ഷേ, അ​ത് തീ​രു​മാ​ന​മ​ല്ല. ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ൽ സി.​പി.​ഐ പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. പു​റ​ത്ത്​ ചി​ല​പ്പോ​ൾ പ​റ​ഞ്ഞി​ട്ടു​ണ്ടാ​കും’’-​ടി.​പി. വി​ശ​ദീ​ക​രി​ച്ചു. ഇ​ട​തു​മു​ന്ന​ണി ഒ​രു​ത​വ​ണ​യാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. പ്രാ​ഥ​മി​ക അ​വ​ലോ​ക​ന​ത്തി​ൽ പ​രാ​ജ​യ​ത്തി​ന്​ ഉ​ത്ത​ര​വാ​ദി​ക​ൾ പി​ണ​റാ​യി വി​ജ​യ​നും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​യി​​ല്ല​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​​ന്ത്രി വ​ര​ട്ടെ, എ​ന്നി​ട്ട്​ പ്ര​തി​പ​ക്ഷ നേ​താ​വ് ​ -ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​​മ​ന്ത്രി വ​ര​ട്ടെ, എ​ന്നി​ട്ടാ​കാം പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന്​ ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്​​ണ​ൻ. പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം സം​ബ​ന്ധി​ച്ച് മു​ന്ന​ണി​യി​ൽ ആ​ലോ​ച​ന​യു​ണ്ടാ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ത​ർ​ക്ക​ത്തി​ന്റെ പ്ര​ശ്ന​മി​ല്ല. ജ​ന​വി​ധി യു.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മാ​ണ്. ആ ​തീ​രു​മാ​ന​ത്തോ​ട് നീ​തി​പു​ല​ർ​ത്താ​നു​ള്ള ബാ​ധ്യ​ത കോ​ൺ​ഗ്ര​സി​നും യു.​ഡി.​എ​ഫി​നു​മു​ണ്ട്. എ​ന്നാ​ൽ, ബാ​ധ്യ​ത അ​വ​ർ നി​റ​വേ​റ്റു​ന്നി​ല്ല-​ടി.​പി കു​റ്റ​പ്പെ​ടു​ത്തി.


Tags:    
News Summary - CPM Rejects CPI’s Admission on ASHA Strike, Says Govt Stand Correct

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.