തിരുവനന്തപുരം: സി.പി.എമ്മിെൻറ ലോക്സഭാ സ്ഥാനാർഥികളെ അന്തിമമായി തീരുമാനിക്കാ നുള്ള നേതൃയോഗം വ്യാഴാഴ്ച ചേരും. രാവിലെ സംസ്ഥാന സെക്രേട്ടറിയറ്റും ശേഷം സംസ്ഥാന സമി തിയും ചേർന്ന് 16 ലോക്സഭാ മണ്ഡലം കമ്മിറ്റികളുടെയും നിർദേശം ചർച്ചചെയ്യും. സംസ്ഥാന സ മിതിയുടെ അഭിപ്രായംകൂടി പരിഗണിച്ചശേഷം പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെ മാർച്ച് ഒമ്പതിന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
പി. കരുണാകരൻ ഒഴികെ നേതൃത്വം നിർദേശിച്ച സിറ്റിങ് എം.പിമാരിൽ ചാലക്കുടിയിൽ ഇന്നസെൻറിെൻറ സ്ഥാനാർഥിത്വം സംബന്ധിച്ച് മാത്രമാണ് മണ്ഡലം കമ്മിറ്റിയിൽ എതിരഭിപ്രായം ഉയർന്നത്. ഇന്നസെൻറിെൻറ കാര്യത്തിൽ വ്യാഴാഴ്ചത്തെ നേതൃയോഗം അന്തിമതീരുമാനം കൈക്കൊള്ളും.
കോട്ടയം ജില്ല സെക്രട്ടറി വി.എൻ. വാസവൻ, കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ, എം.എൽ.എമാരായ വീണാ ജോർജ്, എ. പ്രദീപ്കുമാർ, എ.എം. ആരിഫ് എന്നിവരുടെ സ്ഥാനാർഥിത്വത്തിലും അന്തിമതീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. പ്രതിയായ കൊലപാതകക്കേസിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജയരാജെൻറ കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിെൻറ അഭിപ്രായം പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.