ലീഗിനെ ക്ഷണിച്ചത് വ്യാമോഹമുണ്ടായിട്ടല്ലെന്ന് മുഖ്യമന്ത്രി; ഒറ്റക്കെട്ടായി ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിത്...

തിരുവനന്തപുരം: മുസ്ലീം ലീഗിനെ ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചത് വരുമെന്ന് പറഞ്ഞതിനാലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷണിച്ചാല്‍ ഞങ്ങള്‍ പോകുമെന്ന് നേതാവ് പരസ്യമായി പറഞ്ഞിരുന്നു. അതുകൊണ്ട് അവരെ ക്ഷണിച്ചു. ലീഗിനെ ക്ഷണിച്ചത് വ്യാമോഹമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ വിലക്കി എന്നൊക്കെ കേള്‍ക്കുന്നു, അത് അവരുടെ കാര്യമാണെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യ കാലാ കാലമായി സ്വീകരിച്ച നിലപാട് മോദി സർക്കാർ സ്വീകരിക്കണം. എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള അക്രമമാണ് ഇസ്രയേലി​േൻറത്. ഇസ്രയേലിനെ പ്രാപ്തമാക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയാണെന്നും ഫലസ്തീൻ ഐക്യദാർഢ്യറാലിയിൽ മുഖ്യമന്ത്രി പറഞ്ഞു.

ഇസ്രായേലിനെ തുറന്നെതിർക്കുന്നതിൽ മാറ്റം വരുത്തിയത് നരസിംഹറാവു പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ്. ഈ മാറ്റം സാമാജ്യത്വത്തി​െൻറ സമ്മർദങ്ങൾക്ക് വഴങ്ങിയായിരുന്നു. ഫലസ്തീനെ തള്ളാതെ ഇസ്രായേലിനെ അംഗീകരിക്കുകയായിരുന്നു. മെല്ലെ മെല്ലെ സാമ്രാജ്യത്വ അനുകൂല നിലപാട് മാറി. ഇടതുപക്ഷമല്ലാതെ രാജ്യതലസ്ഥാനത്ത് വേറെ ആര് പ്രതിഷേധം നടത്തി. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികൾ അനങ്ങിയില്ല. പ്രകടനം നടത്താൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ്. ഒരേസമയം രണ്ടിടത്തും നിൽക്കാൻ കഴിയുമോ.വ്യക്തമായ നിലപാട് വേണം. ഇസ്രായേൽ ചെയ്യുന്ന ക്രൂരതകളെ തള്ളിപ്പറയണം. നെഹ്രുവിന്റെ അനുയായികൾക്ക് വ്യക്തതയില്ലെന്നും നമുക്ക് ഒരു നിലപാട് മാത്രമാണെന്നും പിണറായി പറഞ്ഞു.

Tags:    
News Summary - CPM Palestine Solidarity Rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.