Posted On
date_range Updated On
date_range സി.പി.എം നേതാവ് തീവണ്ടിയിൽ കുഴഞ്ഞുവീണ് മരിച്ചു
വടകര: സി.പി.എം വടകര ഏരിയ കമ്മിറ്റിയംഗവും വടകര സഹകരണാശുപത്രി പ്രസിഡന്‍റുമായ മൊയ്യാരത്ത് പത്മനാഭൻ മാസ്റ്റർ (71) നിര്യാതനായി. ഹോസ്പിറ്റൽ ഫെഡറേഷൻ മീറ്റിങ്ങിനായി തിരുവനന്തപുരത്ത് പോയി തിരിച്ചു വരുേമ്പാൾ ജനശതാബ്ദിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തൃപ്പൂണിത്തുറയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മന്തരത്തൂർ യു.പി. സ്കുൾ റിട്ട. അധ്യാപകനാണ്. ഭാര്യ: പി.പി. രഞ്ജിനി (മുൻ വടകര നഗരസഭ ചെയർപേഴ്സൺ). മകൾ: അഡ്വ. അനിമ മൊയ്യാരത്ത്. മരുമകൻ: രൂപക്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് മേമുണ്ടയിലെ മൊയ്യാരത്ത് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.