സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് പി. ജയരാജന്‍ വിരുദ്ധര്‍ പുറത്ത്

കണ്ണൂർ: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് പി. ജയരാജന്‍ വിരുദ്ധരെ ഒഴിവാക്കി.മുതിര്‍ന്ന നേതാക്കളടക്കം അഞ്ചുപേരെയാണ് ഒഴിവാക്കിയത്.

ഒഴിവാക്കപ്പെട്ടവരിൽ ജില്ല നേതൃത്വത്തിനെതിരായ വിമർശന​ത്തോടൊപ്പം നിന്നവരുമുണ്ട്​. ടി.ഐ. മധുസൂദനന്‍, പി. ഹരീന്ദ്രന്‍, ടി.കെ. ഗോവിന്ദന്‍, പി. പുരുഷോത്തമന്‍, പി.വി. ഗോപിനാഥ് എന്നിവരാണ് പുതിയ അംഗങ്ങള്‍. സി. കൃഷ്​ണൻ, വി. നാരായണൻ, ഒ.വി. നാരായണൻ, കെ.എം. ജോസഫ്​, കെ.കെ. നാരായണൻ  എന്നിവരെ ഒഴിവാക്കി. പാർട്ടി കൺട്രോൾ കമീഷൻ അംഗമായ ടി. കൃഷ്​ണനെ നേരത്തേ ഒഴിവാക്കിയിരുന്നു. പി. ജയരാജന് പുറ​മേ ​േനര​െത്ത ജില്ല സെക്ര​േട്ടറിയറ്റിൽ പ്രവർത്തിച്ചുവരുന്ന എം. പ്രകാശന്‍, എം. സുരേന്ദ്രന്‍, വത്സന്‍ പനോളി, എന്‍. ചന്ദ്രന്‍, കാരായി രാജന്‍ എന്നിവർ തുടരും.  

പി.ബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെ​ക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്​. മേൽകമ്മിറ്റി അതൃപ്​തരാണെങ്കിലും കണ്ണൂർ പാർട്ടി പി. ജയരാജ​​​െൻറ കൈപ്പിടിയിൽതന്നെയാ​െണന്ന്​ വ്യക്തമാക്കുന്നതാണ്​ സെക്ര​േട്ടറിയറ്റ്​ തെരഞ്ഞെടുപ്പ്​.  ജില്ല കമ്മിറ്റി യോഗത്തിൽ എം.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, പി.കെ.  ശ്രീമതി, കെ.കെ. ശൈലജ, സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.  
 

Tags:    
News Summary - cpm kannur secretariat - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.